പായിപ്പാട്:ന്യൂ ഇന്ത്യ ബൈബിൾ ചർച്ച് ന്യൂ ലൈഫ് യൂത്ത് ഫെല്ലോഷിപ്പ് & സൺഡേ സ്കൂൾ സംയുക്ത ജനറൽ ക്യാമ്പ് 2023 ഓഗസ്റ്റ് 28 തിങ്കളഴ്ച ഉച്ച കഴിഞ്ഞു 3 മണി മുതൽ 30 ബുധൻ വൈകിട്ട് 8 . 30 വരെ പായിപ്പാട് ന്യൂ ഇന്ത്യ ബൈബിൾ സെമിനാരി ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടും . സഭയുടെ പ്രസിഡണ്ട് റവ . എൻ . സി ജോസഫ് ഉത്ഘാടനം ചെയ്യുന്ന ക്യാമ്പിൽ ഒട്ടേറ പുതുമകൾ നിറഞ്ഞ സെക്ഷനുകൾ കുട്ടികൾക്കും മുതിർന്നവർക്കുമായി ക്രമീകരിച്ചിട്ടുണ്ട് . പുതുക്കിപ്പണിയുക – എന്ന ചിന്ത വിഷയത്തിൽ നടത്തപ്പെടുന്ന ക്യാമ്പിൽ ഡോ . ജോൺ അലക്സ് ,ഡോ . പി എം ജോർജ് കുട്ടി , പാസ്റ്റർ എബി എബ്രഹാം , പാസ്റ്റർ രാജേഷ് ഏലപ്പാറ , ഇവ സജു ജോൺ മാത്യു , ഡോ . ഗ്രേസി ലാൽ , പാസ്റ്റർ ടി .വൈ ജോൺസൻ , റവ ഷാജി സി ഡി എന്നിവർ ക്ലാസുകൾ നയിക്കും . ഗ്രുപ്പ് ചർച്ചകൾ , കൗൺസിലിങ് , മിഷൻ ചലഞ്ച് , ടാലന്റ് നൈറ്റ് എന്നിവ ഈ ക്യാമ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നു . സൺഡേ സ്കൂൾ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ബിജുമോൻ ഇ . ആർ , ന്യൂ ലൈഫ് യൂത്ത് ഫെലോഷിപ് സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ കെ എ സ്റ്റാലിൻ എന്നിവരുടെ നേതൃത്വത്തിൽ ഒരു വർക്കിങ് കമ്മിറ്റി ക്യാമ്പയിനായി പ്രവർത്തിച്ചുവരുന്നു .
