വാഷിഗ്ടൺ : ഇന്ത്യയുമായി മനുഷ്യാവകാശ പ്രശ്‌നങ്ങളിലെ ആശങ്ക അറിയിക്കുന്നത് അമേരിക്ക തുടരുമെന്ന് യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് വക്താവ് മാത്യു മില്ലര്‍. നേരത്തെ ഇന്ത്യയുമായി മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ ഉന്നയിക്കാറുണ്ടായിരുന്നെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തിന് മുന്നോടിയായാണ് ഇത്തരം പരമാര്‍ശം വന്നിരിക്കുന്നത്. ഞങ്ങളുമായി ഇടപഴകുന്ന രാജ്യങ്ങളോട് ഞങ്ങള്‍ മനുഷ്യാവകാശത്തെക്കുറിച്ചുള്ള ആശങ്കകള്‍ പങ്കുവെക്കാറുണ്ട്. ഇന്ത്യയുമായി ഇതിന് മുമ്പും ഇത്തരം ആശങ്കകള്‍ പങ്കുവെച്ചിട്ടുണ്ട്. ഇനിയും അത് തുടരും,’ മില്ലര്‍ പറഞ്ഞു.ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളെക്കുറിച്ച് ബൈഡന്‍ അന്വേഷിക്കുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
‘ക്രൈസ്തവർക്കെതിരെ നടക്കുന്ന ആക്രമണങ്ങളെ ഞങ്ങള്‍ എതിര്‍ക്കുന്നുവെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. ലോകത്തെവിടെയും നടക്കുന്ന ആക്രമണങ്ങളെ ഞങ്ങള്‍ എതിര്‍ക്കും,’ മില്ലര്‍ കൂട്ടിച്ചേര്‍ത്തു. ജി20 ഉച്ചക്കോടിയില്‍ പങ്കെടുക്കാനുള്ള പ്രസിഡന്‍ഷ്യല്‍ യാത്രയുടെ ഭാഗമായി അടുത്ത മാസമാണ് ബൈഡന്‍ ഇന്ത്യയിലെത്തുന്നത്.
