ട്രിച്ചി: രണ്ടാമത് സൗത്ത് ഇന്ത്യ പാസ്റ്റേഴ്‌സ് ആൻഡ് ലീഡേഴ്‌സ് കോൺഫറൻസ് -2023 ആഗസ്റ്റ് 8, 9 തീയതികളിൽ തമിഴ്‌നാട്ടിലെ ട്രിച്ചിയിലെ ന്യൂ റെയിൽവേ ജംഗ്ഷനിലുള്ള ആംഗ്ലോ ഇന്ത്യൻ റെയിൽവേ ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ച് നടത്തപ്പെടും. ട്രിച്ചിയിലെ സെഹിയോൻ ഫെയ്ത്ത് മിനിസ്ട്രിയും ദി പെന്തക്കോസ്തൽസ് ഓഫ് ട്രിച്ചിയും ചേർന്ന് ഒരുക്കുന്ന കോൺഫറൻസിൽ ജാബേസ് സാമുവൽ, ഭവാനി, തമിഴ് നാട് , ജോഷ്വ ജോഷി, കേരള, ഡേവിസ് വി മാത്യു, കേരള, ജെൻസി, കേരള, ജെയിംസ് ജേക്കബ്, കേരള, ജെറിൻ ജോൺ , കേരള എന്നിവർ വിവിധ സെഷനുകളിൽ സംസാരിക്കും. ഒബെത്ത് ജൂലിയസ്, കോയമ്പത്തൂർ പ്രസംഗങ്ങളുടെ പരിഭാഷ നിർവഹിക്കും. പാസ്റ്റർ എസ്.ദേവരാജ്, ട്രിച്ചി, പാസ്റ്റർ ജോൺ പോൾ,പാസ്റ്റർ ഡി.എ.സ്റ്റീഫൻ, ട്രിച്ചി,പാസ്റ്റർ ഡി.എബനേസർ, തിരുനെൽവേലി എന്നിവരടങ്ങുന്ന ഉപദേശക സമിതിയുടെ കീഴിൽ ജോഷ്വ ദേവരാജ് കോൺഫറൻസിനു നേതൃത്വം നൽകും
സമ്മേളനത്തിൽ മധ്യസ്ഥ പ്രാർത്ഥന, ബൈബിൾ പഠനം, ആരാധന, പ്രാർത്ഥന, സാക്ഷ്യം, പാസ്റ്റർമാരുടെ കുട്ടികളുമായുള്ള ആശയവിനിമയം, ഹോളി കമ്മ്യുണിയൻ എന്നിവ നടത്തപ്പെടും. രജിസ്‌ട്രേഷനായി ബന്ധപ്പെടുക: 9952684175, 9385517173.
