കൊച്ചി: ജാതിമത രാഷ്ട്രീയ ചിന്തകള്‍ക്കപ്പുറം കേരളത്തെ മതനിരപേക്ഷ പാതയില്‍ നയിക്കാന്‍ ശ്രമിച്ച നേതാവാണ് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്ന് കെസിബിസി. കേരളത്തിന്റെ മുഖ്യമന്ത്രി എന്ന നിലയില്‍ കേരളത്തിലുടനീളം അദ്ദേഹം സംഘടിപ്പിച്ച ജനസമ്പര്‍ക്ക പരിപാടി ലക്ഷക്കണ ക്കിന് ആളുകളുടെ പ്രശ്നങ്ങള്‍ നേരിട്ട് പരിഹരിക്കു ന്നതിന് ഉപകരിച്ചു. കേരളത്തിന്റെ വികസനം മുന്നില്‍ക്കണ്ട് നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്യാനും നടപ്പിലാക്കാനും സാധിച്ചു.
എല്ലാവരോടും ബഹുമാനത്തോടെ പ്രതികരിക്കാനും സഹകരിക്കാനും സാധിച്ച മികച്ച വ്യക്തിത്വത്തിനുടമയായിരുന്നു അദ്ദേഹം. ഉമ്മന്‍ചാണ്ടിയുടെ ദേഹവിയോഗത്തില്‍ കേരള ജനതയോടും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടുമൊപ്പം ദുഃഖിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നതായി കെസിബിസി പുറപ്പെടുവിച്ച അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
