തൻ്റെയും ഇന്ത്യ പെന്തക്കോസ്തു ദൈവ സഭയുടേയും ആത്മാർത്ഥ സ്നേഹിതനായിരുന്നു ശ്രീ ഉമ്മൻ ചാണ്ടി; ഐ.പി.സി കേരളാ സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ കെ സി തോമസ്
തിരുവനന്തപുരം: തൻ്റെയും ഇന്ത്യ പെന്തക്കോസ്തു ദൈവ സഭയുടേയും ആത്മാർത്ഥ സ്നേഹിതനായിരുന്നു
അന്തരിച്ച കേരളാ മുൻ മുഖ്യമന്ത്രിയും പുതുപ്പള്ളി എം.എൽ.എ യും ആയ ശ്രീ ഉമ്മൻ ചാണ്ടി എന്ന് ഐ.പി.സി കേരളാ സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ കെ സി തോമസ്. ഭൗതിക ശരീരം പൊതുദർശനത്തിനു വച്ച കെ.പി.സി.സി അസ്ഥാന മന്ദിരമായ ഇന്ദിരാഭവനിൽ അനുശോചനം അറിയിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു പാസ്റ്റർ കെ സി തോമസ്.
ഐ.പി.സി കേരളാ സ്റ്റേറ്റ് സക്രട്ടറി പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ, ജനറൽ കൗൺസിൽ അഗം ബ്രദർ റെജി ജേക്കബ്, സ്റ്റെറ്റ് കൗൺസിൽ അംഗം പാസ്റ്റർ സാബു ആര്യപ്പള്ളിൽ എന്നിവർ ഒപ്പം ഉണ്ടായിരുന്നു
