ന്യൂഡൽഹി : ഭാരതത്തിൽ ക്രൈസ്തവർക്ക് എതിരെ അരങ്ങേറുന്ന അതിക്രമങ്ങളിൽ നടപടി വേണമെന്നാവശ്യപ്പെട്ട് ബംഗളൂരു ആർച്ച് ബിഷപ്പ് ഡോ. പീറ്റർ മച്ചാഡോ നൽകിയ ഹർജിയിൽ സംസ്ഥാനങ്ങൾക്ക് നോട്ടീസ് അയച്ച് സുപ്രീംകോടതി. ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് ഉൾപ്പെടുന്ന ഡിവിഷൻ ബെഞ്ചാണു നോട്ടീസ് അയച്ചത്.
2021ൽ മാത്രം ക്രൈസ്തവർക്കെതിരേ 500-ലധികം അക്രമങ്ങൾ നടന്നതായി ഹർജിക്കാർക്കായി ഹാജരായ മുതിർന്ന അഭിഭാഷകൻ കോളിൻ ഗോൺസാൽവസ് ചൂണ്ടിക്കാട്ടി. അക്രമങ്ങൾ നടത്തുന്നവർക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിനും അന്വേഷണം നടത്തുന്നതിനും അതത് സംസ്ഥാനങ്ങൾക്ക് പുറത്തുള്ള ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്
