ഒലവക്കോട് :-ഇന്ത്യ പെന്തകോസ്ത് ദൈവസഭ വാളകം സഭയിലെ അംഗമായ ബ്രദർ ജോർജ് പോൾ, സഭാ പാസ്റ്റർ അലക്സ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ഓലവക്കോട് സെന്ററിലെ വിദ്യാർത്ഥികൾക്ക് പഠനസഹായങ്ങൾ വിതരണം ചെയ്തു. ഐപിസി ഒലവക്കോട് സെന്റർ കോട്ടായി സഭയിൽ വച്ച് നടന്ന ഉപവാസ പ്രാർത്ഥനാനന്തരം ആയിരുന്നു പഠനോപകരണങ്ങൾ വിതരണം ചെയ്തത്.
