Ultimate magazine theme for WordPress.

ചന്ദ്രയാന്‍ 3 വിക്ഷേപണം വിജയം

ചന്ദ്രയാൻ ദൗത്യത്തിന്റെ കാലാവധി ഭൂമിയിലെ 14 ദിവസമാണ്. ഭൂമിയിലെ14 ദിവസം കൂടുമ്പോൾ ചന്ദ്രനിൽ രാത്രിയും പകലും മാറി മാറി വരും

ശ്രീഹരിക്കോട്ട:ഇന്ത്യയുടെ ചന്ദ്രയാൻ – 3 ദൗത്യ പേടകം ഭൂമിയുടെ ഭ്രമണപഥത്തിൽ വിജയകരമായി വിക്ഷേപിച്ച് ഐഎസ്ആർഒ. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് ഉച്ചക്ക് 2 .35 ന് എൽവിഎം 3 റോക്കറ്റിന്റെ സഹായത്തോടെ വിക്ഷേപിച്ച പേടകം മുൻ നിശ്ചയിച്ച പ്രകാരം 16 മിനുട്ട് കൊണ്ടാണ് വിക്ഷേപണം പൂർത്തിയായത്.

കേന്ദ്രമന്ത്രി ഡോ ജിതേന്ദ്ര സിങ് ഐ എസ്‌ ആർ ഒ മുൻ മേധാവിമാരായ കെ ശിവൻ, കിരൺ റെഡ്ഡി, സി രാധാകൃഷ്ണൻ തുടങ്ങിയർ വിക്ഷേപണം നേരിട്ടു കാണാൻ ശ്രീഹരിക്കോട്ടയിൽ എത്തിയിരുന്നു.നിലവിലെ താത്കാലിക പാർക്കിങ് ഓർബിറ്ററിൽ ( താത്കാലിക പരിക്രമണ പാത ) തുടരുന്ന പേടകത്തെ ഇനി മുന്നോട്ടു നയിക്കുക പേടകത്തിന്റെ പ്രധാന ഭാഗമായ പ്രൊപ്പൽഷൻ മൊഡ്യുൾ ആണ്. ഘട്ടം ഘട്ടമായി സഞ്ചാര പാത ഉയർത്തി ദിവസങ്ങൾ എടുത്ത് പേടകത്തെ ഭൂമിയുടെ ഭ്രമണപഥം കടത്തലാണ് ഇനിയുള്ള കടമ്പ. അഞ്ചു തവണകളായി ഇതിനായി സഞ്ചാര പാത മാറ്റും. അപ്പോഴേക്കും പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കുള്ള യാത്ര തുടങ്ങും. ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പേടകത്തെ എത്തിക്കുന്ന ഘട്ടവും അതി നിർണായകമാണ്. എട്ടു തവണകളായി ഭ്രമണപഥം താഴ്ത്തി വേണം പേടകം ചന്ദ്രനിൽ ഇറക്കാനുള്ള അവസാന ലാപ്പിലെത്താൻ. അപ്പോഴേക്കും പേടകം ചന്ദ്രന്റെ 100 കിലോമീറ്റർ അടുത്തെത്തും. ഇതോടെ ലാൻഡറിനെ ചുമക്കുകയും ലക്ഷ്യസ്ഥാനത്ത് എത്തിക്കുകയും ചെയ്യുക എന്ന പ്രൊപ്പൽഷൻ മൊഡ്യുളിന്റെ പ്രാഥമിക ഉത്തരവാദിത്വം തീരും.

ഏവരും കാത്തിരിക്കുന്ന അതി നിർണായക ഘട്ടമായ സോഫ്റ്റ് ലാൻഡിങ്ങാണ് തുടർന്ന് നടക്കേണ്ടത്. പ്രവേഗം നിയന്ത്രിച്ചു പതുക്കെ ചന്ദ്രോപരിതലത്തിൽ പേടകം ഇറക്കുന്ന പ്രക്രിയയാണ് സോഫ്റ്റ് ലാൻഡിങ്. പ്രൊപ്പൽഷൻ മൊഡ്യുളിൽ നിന്ന് വേർപെട്ടാലും ലാൻഡർ പൂർത്തിയാകും വരെ അതിന്റെ നിയന്ത്രണത്തിലായിരിക്കും. ഓഗസ്റ്റ് 23 ,24 തീയതികളിൽ സോഫ്റ്റ് ലാൻഡിങ് നടത്താനാകുമെന്നാണ് ഇപ്പോഴത്തെ അവസ്ഥയിൽ ശാസ്ത്രജ്ഞന്മാർ കണക്കു കൂട്ടുന്നത്. ലാൻഡർ വിജയകരമായി ചന്ദ്രോപരിതലത്തിൽ ‘ പതുക്കെ ഇറങ്ങിയാൽ ‘ 20 മിനിറ്റു കൊണ്ട് പേടകത്തിൽ നിന്ന് റോവർ റാമ്പ് വഴി ചന്ദ്രനിലിറങ്ങും. ചന്ദ്രയാൻ ദൗത്യത്തിന്റെ കാലാവധി ഭൂമിയിലെ 14 ദിവസമാണ്. ഭൂമിയിലെ14 ദിവസം കൂടുമ്പോൾ ചന്ദ്രനിൽ രാത്രിയും പകലും മാറി മാറി വരും. ഈ പ്രദേശത്തു സൂര്യ പ്രകാശം പതിക്കുന്ന ഒരു ചാന്ദ്ര ദിനമാണ് ( 14 ഭൗമ ദിനം ) ഐഎസ്ആർഒ പര്യവേഷണത്തിന് തിരഞ്ഞെടുത്തിരിക്കുന്നത്. 14 ഭൗമ ദിനങ്ങൾ കൊണ്ട് പരമാവധി വിവരങ്ങൾ റോവർ ഭൂമിക്ക് കൈമാറുമെന്നാണ് പ്രതീക്ഷ.

 

2 Comments
  1. значение имени эмилия характер приснился муж ушел из семьи к чему снится
    бегущая обезьяна
    расписание знаков зодиаков по месяцам слушать онлайн отче наш молитву бесплатно 40 раз молитва

  2. Pedido de tabletas en línea Sandoz Bielefeld Kauf von Medikamente online in Belgien

Leave A Reply

Your email address will not be published.