Ultimate magazine theme for WordPress.

അറസ്റ്റ് ചെയ്യപ്പെട്ട വിശ്വാസികൾക്ക് വധശിക്ഷ ലഭിച്ചേക്കാമെന്ന് ആശങ്ക

പ്യോംഗന്‍ ‍: ക്രിസ്തുവിനെ അനുഗമിക്കുന്നതിൽ ഏറ്റവും അപകടകരമായ രാജ്യമായ ഉത്തരകൊറിയയിൽ ദക്ഷിണ പ്യോംഗന്‍ പ്രവശ്യയിലെ ടോംഗോ ഗ്രാമത്തിലെ ഒരു ഫാം ഹൌസില്‍ ഏപ്രില്‍ 30 ന് രഹസ്യമായി കർത്താവിനെ ആരാധിച്ചു വന്ന 5 വിശ്വാസികളെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഭരണകൂടം അവർക്കു വധശിക്ഷ വിധിച്ചേക്കാമെന്ന ആശങ്കയിലാണ് ഇപ്പോൾ രാജ്യത്തെ ക്രൈസ്തവർ. പോലീസ് ഞായറാഴ്ച പുലര്‍ച്ചെ 5 മണിക്കാണ് റയ്ഡ് നടത്തിയതെന്നും അറസ്റ്റിലായവര്‍ സ്ത്രീകളും പുരുഷന്മാരും ആണെന്നും റിപ്പോര്‍ട്ടിലുണ്ട്. ആരാധനാ ശുശ്രൂഷ നടന്ന സ്ഥലത്ത് പോലീസ് ഡസന്‍ കണക്കിന് ബൈബിള്‍ ‍, ലഘുലേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തതായും ഒരു ടോംഗന്‍ നിവാസി പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോര്‍ട്ടു ചെയ്യുന്നു.

 

ഇവര്‍ എല്ലാ ആഴ്ചകളിലും അതീവ രഹസ്യമായി കര്‍ത്താവിനെ ആരാധിക്കാന്‍ ഒത്തുകൂടാറുണ്ട്. പിടിക്കപ്പെട്ട അഞ്ചു വിശ്വാസികളും അധികാരികളുടെ സമ്മര്‍ദ്ദം വകവെക്കാൻ തയാറല്ല, തങ്ങളുടെ ക്രിസ്തുവിലുള്ള വിശ്വാസം ഉപേക്ഷിക്കില്ലെന്നും, ബൈബിളുകള്‍ എവിടെനിന്നു ലഭിച്ചുവെന്നു പറയാന്‍ വിസമ്മതിച്ചതായും, യേശുവിനുവേണ്ടി മരിക്കുവാനും തയ്യാറാണെന്നും പറഞ്ഞതായും ജുഡിഷ്യല്‍ ഏജന്‍സി വെളിപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

 

ഏകദേശം 26 ദശലക്ഷം ജനങ്ങളുള്ള രാജ്യത്ത് ക്രൈസ്തവര്‍ വെറും ന്യൂനപക്ഷങ്ങളാണ്. ഉത്തര കൊറിയയില്‍ മതവിശ്വാസം പാടില്ല. ക്രൈസ്തവ ആരാധന നടത്തുന്നതിനും ബൈബിള്‍ കൈവശം വയ്ക്കുന്നതിനും കടുത്ത ശിക്ഷകളുണ്ട്. ചിലപ്പോള്‍ വധശിക്ഷ വരെ ലഭിച്ചേക്കാമെന്നും അല്ലെങ്കില്‍ ലേബര്‍ ക്യാമ്പുകളില്‍ അടയ്ക്കപ്പെടുകയും ചെയ്യാമെന്നും ക്രൈസ്തവ സമൂഹം ആശങ്കപ്പെടുന്നു. ഇവരുടെ മോചനത്തിനായി ദൈവമക്കള്‍ ശക്തമായി പ്രാര്‍ത്ഥിക്കുക

Sharjah city AG