Ultimate magazine theme for WordPress.

വിശുദ്ധ നാട്ടിലെ സമാധാനം അനിവാര്യം:ഫ്രാൻസിസ് പാപ്പാ

വത്തിക്കാൻ :കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ഇസ്രായേൽ പലസ്തീൻ സംഘർഷത്തിൽ നിരവധി ആളുകളുടെ ജീവൻ നഷ്ടമാവുകയും, ഏറെ പേർക്ക് പരിക്കേൽക്കുകയും ചെയ്ത വിഷയത്തിൽ ഇരുകൂട്ടരും ചർച്ചകൾക്ക് തയ്യാറാവണമെന്ന് അഭ്യർത്ഥനയുമായി മാർപ്പാപ്പ . വത്തിക്കാനിൽ നടന്ന പ്രാർത്ഥന മദ്ധ്യേ മാർപാപ്പ യുദ്ധത്തിന്റെ ഭീകരതയെ എടുത്തു പറയുകയും, സമാധാനത്തിനായി ഇരുകൂട്ടരും ചർച്ചകൾക്ക് തയ്യാറാവണമെന്നും ആഹ്വനം ചെയ്‌തു . വിശുദ്ധ നാട്ടിൽ വീണ്ടും അരങ്ങേറിയ രക്തച്ചൊരിച്ചിലിനെ സങ്കടത്തോടെ ഞാൻ മനസിലാക്കുന്നു. സർപ്പിളമായ അക്രമങ്ങൾ അവസാനിപ്പിച്ചുകൊണ്ട് അനുരഞ്ജനത്തിന്റെയും, സമാധാനത്തിന്റെയും പാതകൾ തുറന്നുകൊണ്ട്, നേരിട്ടുള്ള ഒരു സംഭാഷണം പുനരാരംഭിക്കുവാൻ ഇസ്രായേൽ-പലസ്തീൻ നേതാക്കൾക്ക് സാധിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു- അദ്ദേഹം കൂട്ടിച്ചേർത്തു .

1 Comment
  1. comprimés génériques sans ordonnance Marksans Meyrin Comparaison des prix du médicaments en ligne

Leave A Reply

Your email address will not be published.