Ultimate magazine theme for WordPress.

മാവേലിക്കര ഭദ്രാസന ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാന ദക്ഷിണ മേഖല സമ്മേളനം നടന്നു

മാവേലിക്കര :മാവേലിക്കര ഭദ്രാസന ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാന ദക്ഷിണ മേഖല സമ്മേളനം കണ്ണനാകുഴി സെന്റ് ജോർജ് പള്ളിയിൽ വച്ചു നടത്തപ്പെട്ടു. മാവേലിക്കര ഭദ്രാസനാധിപൻ അഭി. എബ്രഹാം മാർ എപ്പിപ്പാനിയോസ് മെത്രാപോലീത്താ യുവജന പ്രസ്ഥാനത്തിന്റെ പതാക ഉയർത്തി. തുടർന്ന് നടന്ന സമ്മേളനത്തിൽ ദക്ഷിണ മേഖല പ്രസിഡന്റ്‌ ഫാ. ജസ്റ്റിൻ അനിയൻ അധ്യക്ഷതാ വഹിച്ചു. ഇടവക വികാരി റവ.ഫാ.കെ. കെ. തോമസ് സ്വാഗതം ആശംസിക്കുകയും ഭദ്രാസനധിപൻ അഭി. എബ്രഹാം മാർ എപ്പിപ്പാനിയോസ് മെത്രാപ്പൊലിത്താ ഉൽഘാടനം ചെയ്യ്തു. മലങ്കര കത്തോലിക്ക യൂത്ത് മൂവ്മെന്റ് ഗ്ലോബൽ ട്രഷറാർ ശ്രീ. ജോബിൻ ഡേവിഡ് മുഖ്യ പ്രഭാഷണം നടത്തി. യുവജന പ്രസ്ഥാനത്തിന്റെ കേന്ദ്ര വൈസ് പ്രസിഡന്റ്‌ റവ. ഫാ ഷിജി കോശി പൗലോസ് ദ്വിതിയൻ ബാവയുടെ അനുസ്മരണം നടത്തി. മാവേലിക്കര ഭദ്രാസന യുവജന പ്രസ്ഥാനം വൈസ് പ്രസിഡന്റ്‌ റവ. ഫാ. അജി ഗീവർഗീസ്,യുവജനപ്രസ്ഥാനം ജനറൽ സെക്രട്ടറി ശ്രീ. എബിൻ ബേബി, യുവജന പ്രസ്ഥാനം ട്രഷറാർ ശ്രീ. നിബിൻ നല്ലവീട്ടിൽ, കേന്ദ്ര കമ്മറ്റി അംഗം ശ്രീ. മനു തമ്പാൻ, ഭദ്രാസന കൗൺസിൽ അംഗം ശ്രീ. ജോൺസൻ കണ്ണനാകുഴി, ഇടവക ട്രസ്റ്റീ, ശ്രീ. ജെയിംസൺ പാപ്പച്ചൻ, എന്നിവർ ആശംസകൾ അറിയിക്കുകയും ദക്ഷിണ മേഖല സെക്രട്ടറി ശ്രീ. സോനു തമ്പാൻ നന്ദി അറിയിക്കുകയും ചെയ്യ്തു. ഏകദേശം 100 ൽ പരം അംഗങ്ങൾ പങ്കെടുത്തു വിജയപ്രദമാക്കി.

Sharjah city AG