Ultimate magazine theme for WordPress.

ഐപിസി ഈരാറ്റുപേട്ട സെന്ററിനു പുതിയ നേതൃത്വം

ഈരാറ്റുപേട്ട : ഐപിസി ഈരാറ്റുപേട്ട സെന്റർ പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. ജൂൺ 25 ന് ഞായറാഴ്ച്ച ഉച്ചതിരിഞ്ഞ് ഐപിസി ഷെക്കേന ഈരാറ്റുപേട്ട സെന്റർ സഭയിൽ സെന്റർ പ്രസിഡന്റ്‌ പാസ്റ്റർ രാജേഷ് പ്ലാത്തോട്ടത്തിന്റെ അധ്യക്ഷതയിൽ നടന്ന ജനറൽ ബോഡി മീറ്റിംഗിലാണ് 2023-24 വർഷത്തേക്കുള്ള പുതിയ ഭരണ സമതിയെ തിരഞ്ഞെടുത്തത്. ഇതേ കാലയളവിലേക്കുള്ള സൺ‌ഡേ സ്കൂൾ, പി. വൈ. പി. എ ഭാരവാഹികളെയും തിരഞ്ഞെടുത്തു. സെന്റർ പ്രസിഡന്റ് പാസ്റ്റർ രാജേഷ് പ്ലാത്തോട്ടം, വൈസ് പ്രസിഡന്റ്‌ : പാസ്റ്റർ കെ. ജെ. ഫ്രാൻസിസ്, സെക്രട്ടറി : ഇവാ. സിജു ജോർജ്, ജോയിന്റ് സെക്രട്ടറി : ജോണി മാത്യു, ട്രഷറർ: മാനുവേൽ ടി. ജോസഫ്, പബ്ലിസിറ്റി കൺവീനേഴ്സ്: ഇവാ. രാജേഷ് പി. ഇ., ഇവാ. എക്സ്ഡസ് ഫ്രാൻസിസ് എന്നിവരെയും സൺ‌ഡേ സ്കൂൾ സൂപ്രണ്ടായി ഇവാ. ജെയ്സൺ സാബുവും സെക്രട്ടറിയായി സുരേഷ് ടി. പി-യും തിരഞ്ഞെടുക്കപ്പെട്ടു. പി. വൈ. പി. എ. പ്രസിഡന്റായി പാസ്റ്റർ വിനോദ് എ. കെയും സെക്രട്ടറിയായി പാസ്റ്റർ സാബു ജോർജും നിയമിതരായി.

Sharjah city AG