വത്തിക്കാന്‍: അപ്പസ്തോല പ്രമുഖരായ പത്രോസിനെയും പൗലോസിനെയും പോലെ ക്രിസ്തുവിനെ പിന്തുടരാനും അവനെക്കുറിച്ച് ലോകത്തോട് പ്രഘോഷിക്കുവാനും ആഹ്വാനവുമായി ഫ്രാൻസിസ് പാപ്പ. ഇന്നലെ ജൂൺ 29 നു വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ ആരാധന മധ്യേ സന്ദേശം നല്‍കുകയായിരിന്നു പാപ്പ. ക്രിസ്തുവിനോടുള്ള സ്നേഹത്തിൽ ജീവിക്കുകയും സഭയുടെ നേടും തൂണുകളായി നിലനിൽക്കുകയും ചെയ്യുന്ന രണ്ട് അപ്പസ്തോലന്മാരാണ് പത്രോസും പൗലോസുമെന്ന് പാപ്പ കൂട്ടിച്ചേർത്തു.
