റ്റൊറൻ്റോ : ഫൊക്കാന നേതാവും റ്റൊറൻ്റോ മലയാളി സമാജം (റ്റി എം എസ്) മുൻ പ്രസിഡന്റുമായ പാലാ രാമപുരം സ്വദേശി റ്റി എസ് ജോസഫ് തേവർകുന്നേൽ (86 വയസ്സ്) ക്യാനഡയിൽ നിര്യാതനായി.
ക്യാനഡയിൽ വരുന്നതിന് മുൻപ് റ്റി എസ് ജോസഫ് നാട്ടിൽ കോളജ് പ്രൊഫസറും രാഷ്ട്രീയ നേതാവും ആയിരുന്നു. ക്യാനഡയിൽ വന്ന ശേഷം എൻ ഡി പി യെ പ്രതിനിധീകരിച്ച് റിച്ച്മണ്ട് ഹിൽ റൈഡിംഗിൽ തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ട്. റ്റൊറന്റോയിലെ മലയാളി സംഘടന കെട്ടിപ്പടുക്കാൻ റ്റി എസ് ജോസഫ് മുഖ്യ പങ്കു വഹിച്ചു. കുട്ടികളെ മലയാളം പഠിപ്പിക്കുന്നതിൽ നേതൃത്വം വഹിച്ചിരുന്നു. റ്റി ഡി എസ് ബി മലയാളം ക്ലാസുകളുടെ സ്ഥാപകനുമായിരുന്നു ശ്രീ റ്റി എസ് ജോസഫ്. സീറോ മലബാർ ചർച്ച് സെക്രട്ടറിയായും മുൻപ് പ്രവർത്തിച്ചിട്ടുണ്ട്. റിച്ച്മണ്ട് ഹിൽറേറ്റ് പേയേഴ്സ് അസോസിയേഷന്റെയും എൻ ഡി പി യുടെയും സജീവ അംഗമായിരുന്നു റ്റി എസ് ജോസഫ്. റ്റൊറന്റോയിലുടനീളമുള്ള മലയാളി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഒന്നിപ്പിക്കുന്നതിൽ അദ്ദേഹം ഒരു നെടും തൂണായിരുന്നു. നോർത്ത് യോർക്കിൽ ആദ്യത്തെ മലയാളി ക്ലാസ്സുകൾ ആരംഭിച്ചപ്പോഴും പഠിപ്പിക്കാൻ അദ്ദേഹം മുന്നോട്ട് വന്നു. യോർക്ക് ആൻഡ് സ്കാർബറോ ബോർഡിന്റെ സപ്ലൈ റ്റീച്ചറായാണ് വിരമിച്ചത്.
ഭാര്യ : സിസിലി ജോസഫ്. മക്കൾ : ഷെറി (മത്തായി) ഡേവിസ്, ലിബി, ഷെൽബി (ഡെറക്), ഇർവിൻ. കൊച്ചുമക്കൾ : എറിൻ, സിയറ, ഹണ്ടർ, മേഗൻ. സഹോദരങ്ങൾ : സിസിലി, ടോമി (ഭാര്യ സാലി), ലീല (ഭർത്താവ് സതീശൻ). ന്യുയോർക്ക് റോക്ക് ലാൻഡ് കൗണ്ടി ലെജിസ്സ്ലേറ്റർ ഡോ. ആനി പോളിന്റെ ഭർത്താവ് പരേതനായ ശ്രീ അഗസ്റ്റിൻ പോൾ പിതൃസഹോദര പുത്രനാണ്.
പൊതുദർശനം : ജൂൺ 29 വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് 2 മണി മുതൽ 4 മണി വരെയും തുടർന്ന് 5.30 മണി മുതൽ 8 മണി വരെയും റിച്ച്മണ്ട് ഹിൽ മാർഷൽസ് ഫ്യൂണറൽ ഹോമിൽ (10366 Yonge Street, RICHMOND HILL, ON L4C3B8).
സംസ്കാര ശുശ്രുഷ : ജൂൺ 30 വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിക്ക് സെന്റ് ലൂക്ക്സ് കാത്തലിക് ചർച്ചിൽ നടക്കും. തുടർന്ന് സംസ്കാരം തോൺഹിൽ ലുക്ക്സ് പാരിഷ് ഹോളി ക്രോസ് സെമിത്തേരിയിൽ നടക്കും.
