ഗുരുഗ്രാം: ഹരിയാനയില്‍ ഹിന്ദു സേന അടച്ചു പൂട്ടാന്‍ മുന്നറിയിപ്പ് നല്‍കിയ കത്തോലിക്കാ ചര്‍ച്ചിനു പോലീസ് സംരക്ഷണം നല്‍കും. ഡല്‍ഹി അതിരൂപതയ്ക്കു കീഴിലുള്ള ഗുരുഗ്രാം ഖേഡ്കി ദൌല സെന്റ് ജോസഫ് വാസ് കാത്തലിക് മിഷന്‍ ചര്‍ച്ചിനാണ് പോലീസ് സംരക്ഷണം നല്‍കുന്നത്. ഈ മാസം നാലിന് ചര്‍ച്ചില്‍ അതിക്രമിച്ചു കടന്ന അക്രമികള്‍ കേടുപാടുകള്‍ വരുത്തിയതിനു പുറമേ തന്നെ കയ്യേറ്റെ ചെയ്തുവെന്നും പുരോഹിതനായ ഫാ. അമല്‍ രാജ് പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ ബോധിപ്പിച്ചിരുന്നു.
ഗുരുഗ്രാമിലെ ഖേർക്കി ദൗള ഗ്രാമത്തിൽ, ജൂൺ 4 ന്, ഞായറാഴ്ച പത്തുമണിയോടെ സെന്റ് ജോസഫ് വാസ് കാത്തലിക് മിഷൻ പള്ളിയിൽ വെച്ച്, ഫാദർ ജോസഫ് അമൽരാജിനെ 25 ഓളം പേരടങ്ങുന്ന സംഘം മർദിക്കുകയായിരുന്നു. കാവി ഷാളണിഞ്ഞ് ഖേഡ്കി ദൌല കാത്തലിക് മിഷന്‍ ചര്‍ച്ചിലേക്ക് ത്രിശൂലങ്ങളും വാളുകളുമേന്തിവന്ന ഹിന്ദു സേനക്കാരാണ് പുരോഹിതന്മാരോടും വിശ്വാസികളോടും രണ്ടാഴ്ചയ്ക്കകം ചര്‍ച്ച് അടച്ചു പൂട്ടണമെന്ന മുന്നറിയിപ്പ് നല്‍കിയത്. ഇത്തരം ആക്രമണങ്ങളില്‍ നിന്ന് ചര്‍ച്ചിനെ രക്ഷിക്കാന്‍ എല്ലാ ഞായറാഴ്ചയും രാവിലെ 7 മണി മുതല്‍ 1 മണി വരെയുള്ള ആരാധനാ സമയത്ത് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തണമെന്നാണ് അപേക്ഷയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
