Ultimate magazine theme for WordPress.

അക്സാ സണ്ണിയെ ആദരിച്ചു

ഖസാഖിസ്ഥാനിൽ നടക്കുന്ന ആറാമത് ഏഷ്യൻ വുമൺ ക്ലബ്ബ് ലീഗ് ഹാൻഡ് ബോൾ ചാമ്പ്യൻ ഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന അക്സാ സണ്ണിയെ പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ കേരളാ സ്റ്റേറ്റ് ഭാരവാഹികളായ പാസ്റ്റർ ജിജി ചാക്കോ തേക്ക്തോട്, പാസ്റ്റർ രാജീവ് പൂഴനാട് എന്നിവർ ഭവനത്തിലെത്തി ആദരിച്ചു.

പത്തനംതിട്ട, തുരുത്തിക്കാട്
ബിഎഎം കോളജിലെ ബികോം വിദ്യാർഥിനിയാണ് അക്സാ സണ്ണി.
ഈ മാസം ഖസാഖിസ്ഥാനിൽ നടക്കുന്ന ആറാമത് ഏഷ്യൻ വുമൺ ക്ലബ് ലീഗ് ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിൽ അക്‌സാ സണ്ണി പങ്കെടുക്കും.

ചിരട്ടാമണ്ണിൽ സി.ജെ. സണ്ണിയുടെയും ജിനൊ എൻ. ജോർജിന്റെയും മകളായ അക്സ സണ്ണി പുല്ലുകുത്തി ഐപിസി ഹെബ്രോൻ സഭാംഗമാണ്. അക്സയ്ക്ക് ഹാൻഡ് ബോളിൽ നിരവധി നേട്ടങ്ങൾ കൈവരിക്കാനായിട്ടുണ്ട്. ഇത്തവണ എംജി യൂണിവേഴ്സിറ്റിയുടെ ഹാൻഡ്‌ബോൾ മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചിരുന്നു. സഭയുടെ യുവജന വിഭാഗമായ
പിവൈപിഎ യുടെ സജീവ പ്രവർത്തകയുമാണ് അക്സ സണ്ണി.

Sharjah city AG