നിയന്ത്രണ രേഖക്ക് സമീപം ചൈനയുടെ പുതിയ സൈനിക താവളം
ലഡാക്കിന് സമീപം ഹെലിപോര്‍ട്ട് നിര്‍മിച്ച് ചൈന; ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്
ഇന്ത്യയുമായി അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കെ ലഡാക്കിന് സമീപമുളള ആക്സായി ചിന്നില്‍ ചൈനയുടെ പുതിയ സൈനിക താവളം, അത്യാധുനിക ഹെലികോപ്റ്ററുകള്‍ ഈ സൈനിക താവളത്തില്‍ വിന്യസിച്ചിട്ടുണ്ടെന്നാണ് ഉപഗ്രഹചിത്രങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. യഥാര്‍ഥ നിയന്ത്രണ രേഖയില്‍ നിന്നും 255 കിലോ മീറ്റര്‍ മാറിയാണ് ചൈനയുടെ പുതിയ താവളം. ഏഴുനൂറ് നൂറ് മീറ്റര്‍ റണ്‍വേയും ഹെലികോപ്റ്ററുകള്‍ സൂക്ഷിക്കാനുളള രണ്ടുഡസനിലേറെ ഹാങ്ങറുകളും ചൈനീസ് വ്യോമസേന ഇവിടെ നിര്‍മിച്ചിട്ടുണ്ട്. സൈനിക താവളത്തിന് അടുത്തായി ഒരു ഭൂഗര്‍ഭ സൈനിക കമാന്‍ഡ് കണ്‍ട്രോള്‍ സെന്ററും ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ഒരുക്കുന്നുണ്ട്.
