നാഷണൽ പാസ്റ്റേഴ്സ് പ്രെയർ ഫെലോഷിപ്പ് ഒരുക്കുന്ന ത്രിദിന കൺവൻഷൻ “ഗുഡ്ന്യൂസ് 2020” ഇന്ന് തുടക്കം
ന്യൂഡൽഹി: നാഷണൽ പാസ്റ്റേഴ്സ് പ്രെയർ ഫെലോഷിപ്പി (എൻ.പി.പി.എഫ്) ൻ്റെ ആഭിമുഖ്യത്തിൽ ക്രമീകരിക്കപ്പെടുന്ന ത്രിദിന ഓൺലൈൻ കൺവെൻഷൻ “ഗുഡ്ന്യൂസ് 2020” ഇന്ന് (ഡിസം.11) ആരംഭിക്കുന്നു. വൈകുന്നേരം 8.00 മുതൽ 10.00 വരെ നടക്കുന്ന മീറ്റിങ്ങുകൾ പാസ്റ്റർ ആർ.ഏബ്രഹാം (GDPF ചെയർമാൻ) ഉദ്ഘാടനം ചെയ്യും.
“തമ്മിൽ തമ്മിൽ സ്നേഹിക്കുക” എന്നതാണ് ഈ യോഗങ്ങളുടെ മുഖ്യ ചിന്താവിഷയം പാസ്റ്റർമാരായ ജോസ് വേങ്ങൂർ (യു.എ.ഇ.), പി.കെ. തോമസ് (യു.എസ്.എ.), രഞ്ചൻ എബ്രഹാം (യു.എസ്.എ.) എന്നിവർ വിവിധ സെഷനുകളിൽ ശുശ്രൂഷിക്കും. പ്രശസ്ത ഓൺലൈൻ മാധ്യമങ്ങളിൽ യോഗങ്ങൾ തത്സമയം ലഭ്യമാകും.
എൻ.പി.പി.എഫ് പ്രസിഡൻ്റ് പാസ്റ്റർ അനിൽ ജോൺസൻ്റെ നേതൃത്വത്തിലുള്ള ടീം കൺവെൻഷൻ്റെ ഒരുക്കങ്ങൾ പൂർത്തിയാക്കി.
സൂം ID: 9818832162
പാസ്കോഡ്: nppf2020
