ദെബോര സാമുവലിന്റെ മരണം, ഒരു വർഷം പിന്നിട്ടു കൊലയാളികളെ പിടികൂടാനാകാതെ നൈജീരിയ
സൊകോടോ :ദെബോര ഇമ്മാനുവലിന്റെ മരണം സംഭവിച്ചിട്ട് ഒരു വർഷം പിന്നിടുമ്പോഴും പ്രതികളെ കണ്ടെത്താനാകാതെ നൈജീരിയൻ പോലീസ്. 2022 മെയ് 12 ന്, സൊകോടോ സ്റ്റേറ്റിലെ ഷെഹു ഷാഗരി കോളേജ് ഓഫ് എഡ്യൂക്കേഷനിലെ വിദ്യാർത്ഥിനിയായ ഡെബോറ ഇമ്മാനുവൽ, മുഹമ്മദ് നബിക്കെതിരെയുള്ള മതനിന്ദ ആരോപണത്തിന്റെ പേരിൽ ഇസ്ലാമിക തീവ്രവാദികളാൽ കൊല്ലപ്പെടുകയായിരുന്നു. ദെബോരയെ സ്കൂൾളിലെ ഇസ്ലാം സഹപാഠികൾ കല്ലെറിയുകയും വടികൊണ്ട് അടിക്കുകയും ചെയ്തതിന്റെ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിരുന്നു .എന്നാൽ സംഭവത്തിന് കുറച്ച് ദിവസങ്ങൾക്ക് ശേഷം, ഡെബോറയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തതായി സോകോട്ടോ സ്റ്റേറ്റ് പോലീസ് കമാൻഡ് പ്രഖ്യാപിച്ചെങ്കിലും കുറ്റവിമുക്തരാണെന്നെ പേരിൽ അവരെ വിട്ടയക്കുകയായിരുന്നു .
എന്നാൽ ഇപ്പോൾ ഒരു വർഷം ആയിട്ടും പ്രതികളെ കണ്ടെത്താനോ അന്വേഷണം ഉർജ്ജിതമാക്കാനോ പൊലീസോ ഗവർമെന്റോ ശ്രമിക്കുന്നില്ലെന്നു നൈജീരിയൻ ക്രൈസ്തവ സംഘടനകൾ വ്യക്തമാക്കി .
