Ultimate magazine theme for WordPress.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വനിത ഡോക്ടര്‍ കുത്തേറ്റുമരിച്ചു

കൊട്ടാരക്കര:താലൂക്ക് ആശുപത്രിയില്‍ യുവാവിന്റെ കുത്തേറ്റ് വനിത ഡോക്ടര്‍ മരിച്ചു. ഹൗസ് സർജൻ കോട്ടയം മാഞ്ഞൂർ സ്വദേശിനി ഡോ. വന്ദന ദാസ് ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ നാലരയോടൊയാണ് സംഭവം നടന്നത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്‌ക്കെത്തിച്ച പ്രതിയുടെ കുത്തേറ്റാണ് വനിതാ ഡോക്ടര്‍ക്ക് പരുക്കേറ്റത്. ഡോക്ടറെ ഉള്‍പ്പെടെ അഞ്ച് പേരെ പ്രതിയായ സന്ദീപ് കത്രിക കൊണ്ട് കുത്തിപരിക്കേല്‍പ്പിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന പോലീസിനും പരിക്കേറ്റു. ഇന്നലെ രാത്രി മുതൽ അക്രമാസക്തനായ സന്ദീപിനെ പൂയപ്പള്ളി പൊലീസ് ആണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. ചികിത്സയ്ക്കിടെ ഇയാൾ പലതവണ അക്രമാസക്തനായിരുന്നു.

Sharjah city AG