പാസ്റ്റർ എ.വൈ. തോമസ് ഒപിഎ ശുശ്രൂഷകനായി ചുമതലയേറ്റു
മസ്ക്കറ്റ് : ഒമാൻ പെന്തെക്കോസ്തു അസംബ്ലിയുടെ (ഒപിഎ) ശുശ്രൂഷകനായി പാസ്റ്റർ എ വൈ. തോമസ് നിയമിതനായി. ഗൾഫ് മേഖലയിലെ ഏറ്റവും വലിയ മലയാളി പെന്തെക്കോസ്തു കൂട്ടായ്മയാണ് പെന്തെക്കോസ്തൽ അസംബ്ലി മസ്കറ്റ് ഒപിഎ സഭ.
മെയ് 5 ന് സഭയിൽ നടന്ന പൊതു ആരാധനയിൽ ആണ് അദ്ദേഹം ചുമതലയേറ്റത്. പെന്തെക്കോസ്തു സമൂഹത്തിൽ ഐക്യതയുടെ പ്രതീകമായി നിലകൊള്ളുന്ന ഒപിഎ സഭയുടെ പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്. സഭയുടെ സുവർണ്ണജൂബിലി പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. സഭയുടെ അൻപതാം വാർഷികത്തോടനുബന്ധിച്ചു വിപുലമായ പരിപാടികളും ജീവകാരുണ്യ പ്രവർത്തനങ്ങളും,ആത്മീക സംഗമങ്ങളും നടന്നുവരുന്നു.
ജോർജ് കെ സാമുവേൽ (സെകട്ടറി), അലക്സാണ്ടർ പി എസ്സ് (ജോ.സെക്രട്ടറി), ജോമോൻ മാത്യു (ട്രഷറാർ), സാം ജോണ്സൻ (ജോ. ട്രഷറാർ) എന്നിവരാണ് സഭാ ഭാരവാഹികൾ.
പാസ്റ്റർ എ.വൈ. തോമസ് ഇടുക്കി ഏലപ്പാറ സ്വദേശിയാണ്. ഭാര്യ: ബിൻസി തോമസ് , മക്കൾ: ആരോൻ തോമസ് , ആഷേർ തോമസ്.
