ഐപിസി കുമ്പനാട് മേഖല സൺഡേസ്കൂൾ ദിനം മെയ് 14ന്
കുമ്പനാട് : ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ കുമ്പനാട് മേഖല സൺഡേസ്ക്കൂൾ ദിനമായി 2023 മെയ് 14 വേർതിരിച്ചു.
സൺഡേസ്കൂൾ ദിനത്തോടനുബന്ധിച്ച് സഭകളിൽ കുട്ടികളുടെ ആത്മീയ നിലവാരം മെച്ചപ്പെടുത്തുന്ന പ്രോഗ്രാമുകളും സന്ദേശങ്ങളും അവതരിപ്പിക്കും. മേഖലാ പ്രവർത്തനങ്ങൾക്കായി പ്രത്യേക സ്തോത്രകാഴ്ച്ചയും സമാഹരിക്കും.
പത്തനംതിട്ട, കോട്ടയം, ആലപ്പുഴ റവന്യു ജില്ലകളിൽ ഉൾപ്പെട്ട മേഖലതല ഉദ്ഘാടനം 14ന് 11.30 ന് മേപ്രാൽ ഐപിസി ഹെബ്രോൻ ഹാളിൽ ഐപിസി സംസ്ഥാന ജോയിൻ്റ് സെക്രട്ടറിയും റിട്ട. അധ്യാപകനുമായ ജെയിംസ് ജോർജ് വേങ്ങൂർ നിർവഹിക്കും. മേഖല പ്രസിഡൻ്റ് ജോജി ഐപ്പ് മാത്യൂസ് പ്രവർത്തന വിശദീകരണം നടത്തും.
സൺഡേസ്കൂൾ അർദ്ധവാർഷിക പരീക്ഷ വിവിധ പ്രാദേശിക പരീക്ഷാ കേന്ദ്രങ്ങളിൽ ജൂൺ 18 ന് രാവിലെ 8 മുതൽ 9 വരെയാണ്. സെൻ്ററുകൾക്കുള്ള ചോദ്യപേപ്പർ ജൂൺ 11 ന് വിതരണം ചെയ്യുമെന്ന് സെക്രട്ടറി പി. പി. ജോൺ, പരീക്ഷാ വിഭാഗം കൺവീനർ സുനിൽ പൂപ്പള്ളിൽ എന്നിവർ അറിയിച്ചു.
