ഐ.പി.സി പുനലൂർ സെൻ്റർ ഉപവാസ പ്രാർത്ഥന
പുനലൂർ:ഐ.പി.സി പുനലൂർ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ ത്രിദിന സംയുക്ത ഉപവാസ പ്രാർത്ഥന. ഐ.പി.സി ബഥേൽ ഈച്ചൻ കുഴി, ഐ.പി.സി ബേർശേബ ചാച്ചിപുന്ന, ഐ.പി.സി സിയോൺ പേപ്പർ മിൽ എന്നീ സഭകളിൽ വച്ച് 2023 മെയ്യ് 22, 23, 24 എന്നീ തീയതികളിൽ നടക്കും. സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ ജോസ് കെ എബ്രഹാം ഉദ്ഘാടനം നിർവഹിക്കും.പാസ്റ്റർ റോയി ഉമ്മൻ ആലപ്പുഴ, പാസ്റ്റർ ബൈജു ബാലകൃഷ്ണൻ തിരുവനന്തപുരം എന്നിവർ ദൈവവചനം സംസാരിക്കും’ രാവിലെ 9. 30 മുതൽ ഉച്ചയ്ക്ക് 1 .30 വരെ നടക്കും. സെൻ്റർ കമ്മറ്റി നേതൃത്വം നൽകും .
