മലയാളി ദമ്പതികളെ കുവൈറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
പത്തനംതിട്ട : മലയാളി ദമ്പതികളെ കുവൈറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട മല്ലശ്ശേരി പൂങ്കാവ് പൂത്തേത്ത് പുത്തൻ വീട്ടിൽ സൈജു സൈമൺ ഭാര്യ ജീന എന്നിവരാണ് മരിച്ചതെന്ന് ബന്ധുക്കൾക്ക് വിവരം ലഭിച്ചു. സൈജുവിനെ കെട്ടിടത്തിൽ നിന്ന് വീണു മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് സൈമൺ താമസിച്ചിരുന്ന സ്ഥലത്തെത്തിയ പോലീസ് മുറി പരിശോധിച്ചപ്പോഴാണ് ജീനയെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്.
ജീനയെ കുത്തി കൊന്ന ശേഷം സൈജു ആത്മഹത്യ ചെയ്തു എന്നാണ് പ്രാഥമിക അനുമാനം. സംഭവത്തിൽ അന്വേഷണം തുടരുകയാണ്. കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിൽ ആബുലൻസ് ഡ്രൈവറായ സൈജുവും, സാൽമിയയിലെ ഇന്ത്യൻ മോഡൽ സ്കൂളിൽ ഐ ടി ജീവനക്കാരിയായ ജീനയും ഒരു വർഷം മുൻപാണ് വിവാഹിതരായത്. ഇരുവരുടെയും പുനർ വിവാഹമായിരുന്നു.
