ബീഹാറിൽ ശുശ്രൂഷകന്മാരുടെ ഭാര്യമാരുടെ സെമിനാർ നടന്നു
ബിഹാർ: കൊൽക്കത്ത കേന്ദ്രമാക്കിയുള്ള ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യാ സെൻട്രൽ ഈസ്റ്റേൺ റീജിയനിലെ ബീഹാറിലുള്ള ദൈവസഭകളിലെ ദൈവദാസന്മാരുടെ ഭാര്യമാരുടെ നേതൃത്വത്തിൽ ഏപ്രിൽ 17,18,19 തീയതികളിൽ നളന്ദ ഡിസ്ട്രിക്ടിലെ ജമുനാപൂരിൽ വച്ച് മൂന്നു ദിവസത്തെ സെമിനാർ നടന്നു. സെമിനാർ പുത്തൻ അനുഭവങ്ങൾ പകർന്നു നൽകി.മിഷണറി ജീവിതത്തിൽ കൂടുതൽ ആവേശകരമായ മാറ്റങ്ങൾ വരുത്തിയ സംഗമമായി ഈ സെമിനാർ മാറി.സഹോദരിമാരായ അനു അലക്സ്, സൗമ്യ, ബിന്ത്യാ ബിനു, ലില്ലി, എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. നളന്ദ, പട്ന, ഗയ എന്നീ മൂന്ന് ഡിസ്ട്രിക്ടിലുള്ള ദൈവദാസമാരുടെ ഭാര്യമാരാണ് ഈ സെമിനാറിൽ പങ്കെടുത്തത്.
