ഐപിസി വിഴിഞ്ഞം ഏരിയ ഉത്‌ഘാടനം മുട്ടയ്ക്കാടിൽ
തിരുവനന്തപുരം : ഐപിസി വിഴിഞ്ഞം ഏരിയ ഉത്‌ഘാടനം കോവളം മുട്ടയ്ക്കാട് സി.എസ്.ഐ. പാരിഷ് ഹാളിൽ ഏപ്രിൽ 30 ന് നടക്കും. ഐപിസി കേരള സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ എബ്രഹാം ജോർജിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ ഐപിസി കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ. സി. തോമസ് ഉത്‌ഘാടനം ചെയ്യും. ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ വചനശുശ്രുഷ നിർവഹിക്കും. കോവളം MLA അഡ്വ. എം. വിൻസെന്റ് മുഖ്യാതിഥിയായിരിക്കുന്ന സമ്മേളനത്തിൽ ഐപിസി കേരള സ്റ്റേറ്റ് ജോയിന്റ് സെക്രെട്ടറിമാരായിരിക്കുന്ന പാസ്റ്റർ രാജു ആനിക്കാട്, ജെയിംസ് ജോർജ്, ഐപിസി കേരള സ്റ്റേറ്റ് ട്രഷറർ പി. എം. ഫിലിപ്പ് എന്നിവർ ആശംസകൾ അറിയിക്കും. ബഥേസ്ദാ വോയ്‌സ്, കാഞ്ഞിരംകുളം ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ എം. ജെ. ഷാജി (ഐപിസി വിഴിഞ്ഞം ഏരിയ കൺവീനർ) +91 94467 50391 .
