Ultimate magazine theme for WordPress.

ആലപ്പുഴയ്ക്കും പുഞ്ചിരിയേകി സ്‌മൈൽ പ്രോജക്ടിനു തുടക്കമായി

ആലപ്പുഴ : അർഹരായ കുടുബംങ്ങളുടെ വരുമാന വർദ്ധിത പദ്ധതിയുടെ ഭാഗമായി ജോർജ് മത്തായി സി.പി.എ യുടെ കുടുംബം നടപ്പിലാക്കുന്ന സ്‌മൈൽ പോജക്ട് (ഷെപ്പേഡ്സ് ഫ്ലോക്‌സ്) ആലപ്പുഴയിലും ആരംഭിച്ചു. തിരഞ്ഞെടുത്ത 5 കുടുംബങ്ങൾക്കാണ് ആരംഭഘട്ടത്തിൽ ആടുകൾ നൽകിയത്. നടന്ന വിതരണ ഉത്‌ഘാടനം പദ്ധതി കോർഡിനേറ്റർ സജി മത്തായി കാതേട്ട് നിർവഹിച്ചു. കേരളാ സ്റ്റേറ്റ് കൗൺസിൽ അംഗം ജോസ് ജോൺ കായംകുളം പദ്ധതി വിശദീകരണം നടത്തി. പാസ്റ്റർമാരായ ജോസ് ഏബ്രഹാം പറവൂർ, കിഷോർ കുമാർ , സി.പി. മാത്യു പുലിയൂർ, കെ.സി.ജോർജ് കുട്ടനാട് എന്നിവർ ആശംസകൾ അറിയിച്ചു. ആലപ്പുഴ വെസ്റ്റ് , കുട്ടനാട് എന്നീ സെന്ററുകളിലാണ് പദ്ധതി നിർവഹിച്ചത്.

കഴിഞ്ഞ വർഷം മലപ്പുറം, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലും അർഹരായവർക്ക് ഈ പദ്ധതി പ്രകാരം ആടുകൾ നൽകിയിരുന്നു. ഗുണഭോക്താക്കൾ ലഭിച്ച ആടിലുണ്ടാകുന്ന ആദ്യകുട്ടിയെ അർഹരായ മറ്റൊരു കുടുംബത്തിന് നൽകിവരുന്നു. അനേകരുടെ കണ്ണീരൊപ്പിയ ജീവകാരുണ്യ പ്രവർത്തകനായിരുന്ന നിത്യതയിൽ വിശ്രമിക്കുന്ന ജോർജ് മത്തായി സിപിഎ ആരംഭിച്ച പ്രദ്ധതിയാണ് സ്‌മൈൽ പ്രോജക്ട്.
അർഹരായവർക്ക് ഇത്തരം പദ്ധതികൾ നടപ്പിലാക്കുമെന്ന് ഡയറക്ടർ ജോൺസൺ മേലേടം അറിയിച്ചു.

Sharjah city AG