ഇന്ത്യയുമായി വാണിജ്യബന്ധം ശക്തമാക്കാൻ ഒരുങ്ങി ദക്ഷിണ കൊറിയ
ഡൽഹി :ഇന്ത്യയുമായി വാണിജ്യബന്ധം ശക്തമാക്കാൻ ഒരുങ്ങി ദക്ഷിണ കൊറിയ. അന്താരാഷ്ട്രവിപണിയിൽ ചൈനയെ ആശ്രയിക്കുന്നത് നിയന്ത്രിക്കുകയാണ് ലക്ഷ്യം. ആഗോളതലത്തിൽ അമേരിക്കയും ചൈനയുമായുള്ള ബന്ധം വഷളാകുന്നതിന്റെ തുടർച്ചയാണ് ദക്ഷിണകൊറിയയും ചൈനയുമായുള്ള വ്യാപാരബന്ധത്തിലും പ്രതിഫലിക്കുന്നത്. അമേരിക്കയും മറ്റ് പാശ്ചാത്യരാജ്യങ്ങളും ആഗോളവ്യാപാരരംഗത്ത് ചൈനയുമായുള്ള വാണിജ്യബന്ധം കുറക്കുന്നതിനുള്ള ശ്രമത്തിലാണ്. മാറിയ പശ്ചാത്തലത്തിൽ ദക്ഷിണകൊറിയ ഇന്ത്യയുമായുള്ള സഹകരണം ശക്തിപ്പെടുത്താൻ പദ്ധയിടുകയാണ്. വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായുള്ള ചർച്ചകൾക്ക് ശേഷമാണ് പ്രതികരണം. സാമ്പത്തിക സുരക്ഷിതത്വത്തിന് ഇരുരാജ്യങ്ങളും പുതിയ വിപണിസാധ്യതകൾ കണ്ടെത്തുകയും ശാസ്ത്ര സാങ്കേതിക രംഗത്ത് സഹകരണം ഉറപ്പുവരുത്തുകയും ചെയ്യും. രണ്ട് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനെത്തിയ ദക്ഷിണ കൊറിയ വിദേശകാര്യ മന്ത്രി പാർക്ക് ജിൻ ആണ് ഇക്കാര്യം അറിയിച്ചത്. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് പാർക്ക് ജിൻ ഇന്ത്യയിലെത്തിയത്.