ഐ.പി.സി. ഹെബ്രോൺ പുലമൺസഭ; ചിൽഡ്രൻസ് ഫെസ്റ്റ് സമാപിച്ചു
കൊട്ടാരക്കര : ഐപിസി ഹെബ്രോൺ പുലമൺ സഭയുടെ ആഭിമുഖ്യത്തിൽ മാർച്ച് 3 തിങ്കൾ മുതൽ ഇന്നലെ വെള്ളിയാഴ്ച് വരെ നടന്ന ചിൽഡ്രൻസ് ഫെസ്റ്റ് സമാപിച്ചു . സഭാ ശുശ്രൂഷകൻ പാസ്റ്റർ ജെയിംസ് സാമൂവൽ പ്രാർത്ഥിച്ച് സമാരംഭിച്ച യോഗത്തിൽ തീമൊത്തി ഇൻസ്റ്റിറ്റ്യൂട്ട് കുട്ടികളുടെ പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകി. പുതിയ പാട്ടുകൾ വേദപഠന ക്ലാസുകൾ മിഷനറി കഥകൾ വിവിധതരം ഗെയിമുകൾ പെയിന്റിങ്ങുകൾ, പപ്പറ്റ് ഷോ, പങ്കെടുത്ത എല്ലാ കൂട്ടുകാർക്കും സമ്മാനങ്ങൾ, മുതലായവ ഇത്തവണത്തെ വിബിഎസിന്റെ മാറ്റുരച്ചു. കുട്ടികളുടെ കോർഡിനേഷൻ, മറ്റ് വിവിധ അറേഞ്ച്മെന്റുകൾക്ക് സൺഡേ സ്കൂൾ സെക്രട്ടറി സിസ്റ്റർ സിനി ബിജു, ട്രഷറർ സിസ്റ്റർ ലിജി തോമസ് സോദരി സമാജം സെക്രട്ടറി സിസ്റ്റർ സുജ ബിജു എന്നിവർ നേതൃത്വം നൽകി. വിവിധ സ്ഥലങ്ങളിൽ നിന്നും കൂട്ടുകാരെ കൃത്യസമയത്ത് തന്നെ ഹാളിൽ എത്തിക്കുവാൻ ട്രാൻസ്പോർട്ടേഷൻ ക്രമീകരണങ്ങൾക്ക് സഭ ട്രഷറർ ബ്രദർ റോയി ബേബി നേതൃത്വം നൽകി. ഇന്നു നടന്ന സമാപന മീറ്റിംഗിൽ സഭാ വിശ്വാസികൾ ഉൾപ്പെടെ നൂറോളം പേർ പങ്കെടുത്തു. ഐപിസി മണ്ണൂർ സെന്റർ സെക്രട്ടറി പാസ്റ്റർ സേവിയർ കുട്ടികൾക്കുവേണ്ടി സമാപന സന്ദേശം നൽകി. സിസ്റ്റർ ലിസമ്മ പാപ്പച്ചൻ, സിസ്റ്റർ സുജ ബിജു, ബ്രദർ തോമസ് ജോയിക്കുട്ടി, പാസ്റ്റർ ജോയിക്കുട്ടി, പാസ്റ്റർ ജോണിക്കുട്ടി ഡൽഹി, പാസ്റ്റർ മധു ആലക്കുഴി എന്നിവർ ആശംസ സന്ദേശങ്ങൾ അറിയിച്ചു. സഭാ ശുശ്രൂഷകൻ പാസ്റ്റർ ജെയിംസ് സാമൂവൽ കുടുംബവും സഭാ സെക്രട്ടറി ബ്രദർ റോയ് അലക്സും കുടുംബവും ഫെസ്റ്റിന് നേതൃത്വം നൽകി.
