Ultimate magazine theme for WordPress.

ഭാരത് ബന്ദ് : സംസ്ഥാനങ്ങൾക്ക് മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്രം

 

ന്യൂഡൽഹി :
നാളെ നടക്കുന്ന ഭാത് ബന്ദിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾക്ക് മാർഗ നിർദേശങ്ങൾ പുറത്തിറക്കി കേന്ദ്ര സർക്കാർ. പൊതുജന താത്പര്യങ്ങൾ ബന്ദിന്റെ പേരിൽ ഹനിക്കരുതെന്നും പൊതു ജനങ്ങൾക്ക് എല്ലാ സംരക്ഷണവും നൽകണമെന്നും കേന്ദ്ര സർക്കാർ മാർ​ഗ നിർദേശത്തിൽ പറയുന്നു.

കൊവിഡ് ചട്ടങ്ങൾ ലംഘിക്കാതിരിക്കാൻ ശക്തമായ നടപടി വേണമെന്നും ക്രമസമാധാനം ഭദ്രമാണെന്ന് സംസ്ഥാനങ്ങൾ ഉറപ്പ് വരുത്തണമെന്നും മാർഗ നിർദേശത്തിൽ പറയുന്നു.

കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്ന ആവശ്യം ഉന്നയിച്ചുകൊണ്ടാണ് ബന്ദ്. രാവിലെ പതിനൊന്ന് മണിക്ക് തുടങ്ങി മൂന്ന് മണിക്ക് ബന്ദ് അവസാനിക്കും. അവശ്യസര്‍വീസുകളെ തടസപ്പെടുത്തില്ല. കേരളത്തെ ബന്ദിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് കേരളത്തെ ഒഴിവാക്കിയത്. കോണ്‍ഗ്രസും, ഇടത് പാര്‍ട്ടികളുമടക്കം 18 പ്രതിപക്ഷ കക്ഷികള്‍ ഭാരത് ബന്ദിന് പിന്തുണയറിയിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.