മരുന്നുകളുടെ ഗുണനിലവാരം കുറഞ്ഞു : 18 ഇന്ത്യൻ മരുന്ന് കമ്പനികളുടെ ലൈസൻസ് റദ്ദാക്കി
ന്യൂഡൽഹി: മരുന്നുകളുടെ ഗുണനിലവാരം കുറഞ്ഞതിന്റെ പേരില്‍ 18 ഫാര്‍മ കമ്പനികളുടെ ലൈസന്‍സ് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി. ഡ്രഗ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) 76 ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളില്‍ പരിശോധന നടത്തിയതിന് പിന്നാലെയാണ് നടപടി. മരുന്നിന്റെ ഗുണനിലവാരം കുറഞ്ഞതിന് 26 കമ്പനികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായാണ് വിവരം.
കഴിഞ്ഞ 15 ദിവസത്തോളമായി വിവിധ സംസ്ഥാനങ്ങളില്‍ പരിശോധന നടത്തി വരികയായിരുന്നു. ഡിജിസിഎ .കേന്ദ്ര സംസ്ഥാന സംഘങ്ങള്‍ സംയുക്തമായാണു പരിശോധന നടത്തിയത്. ഉസ്ബെക്കിസ്ഥാൻ, ഗാംബിയ, അമേരിക്ക എന്നിവിടങ്ങളിൽ ഉൾപ്പടെ ഇന്ത്യൻ മരുന്നുകളുടെ ഗുണനിലവാരത്തെക്കുറിച്ച് പരാതി ഉയർന്നതോടെയാണ് നടപടി. കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ, ഗുണനിലവാരമില്ലാത്ത മരുന്നുകൾ കയറ്റുമതി ചെയ്യുന്നെന്ന ആരോപണം ഇന്ത്യ നേരിടുന്നുണ്ടായിരുന്നു നിലവാരമില്ലാത്ത (എൻഎസ്ക്യു) മരുന്ന് രാജ്യത്ത് നിർമിക്കുന്നതിനെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക പരിശോധന ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിഎസ്സിഒ) നടത്തിയിരുന്നു. മരുന്ന് കമ്പനികളിൽ നടത്തിയ റെയ്ഡിനൊടുവിൽ 20 സംസ്ഥാനങഅങളിലെ 203 ഫാർമസ്യൂട്ടിക്കൽ കമ്പനികൾ നിലവാരമില്ലാത്ത മരുന്ന് നിർമിക്കുന്നതായി കണ്ടെത്തിയിരുന്നു. ആന്ധ്രപ്രദേശ്, ബീഹാർ, ഡൽഹി, ഗോവ, ഗുജറാത്ത്, ഹരിയാന, ഹിമാചൽ പ്രദേശ്, ജമ്മു & കശ്മീർ, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ കമ്പനികളായിരുന്നു ഈ പട്ടികയിൽ ഉണ്ടായിരുന്നത്.“ആദ്യ ഘട്ടത്തിൽ, 76 കമ്പനികൾക്കെതിരെ സർക്കാർ നടപടി സ്വീകരിച്ചു, അതിൽ 18 സ്ഥാപനങ്ങളുടെ മരുന്ന് നിർമ്മാണ ലൈസൻസ് റദ്ദാക്കുകയും അടച്ചുപൂട്ടാൻ ഉത്തരവിടുകയും ചെയ്തു.
