ഐപിസി ആയൂർ സെന്റർ കൺവൻഷൻ 2023 ഏപ്രിൽ 6 മുതൽ
ആയൂർ:ഇന്ത്യ പെന്തകോസ്ത് ദൈവസഭ ആയൂർ സെന്റർ കൺവൻഷൻ 2023 ഏപ്രിൽ 6, 7, 8 വ്യാഴം, വെള്ളി, ശനി, വൈകുന്നേരം 6 മണി മുതൽ ഐ.പി.സി. എബനേസർ വാളകം വെസ്റ്റ് ചർച്ചിന്റെ എതിർ വശത്തുള്ള ഗ്രൗണ്ടിൽ നടക്കും. സെന്റർ മിനിസ്റ്റർ പാസ്റ്റർ സണ്ണി എബ്രഹാം ഉത്ഘാടനം ചെയ്യും. പാസ്റ്റർമാരായ ജോയി പാറക്കൽ, കെ.ജെ.തോമസ് (കുമളി ), വർഗ്ഗീസ് എബ്രഹാം, (രാജു മേത്ര) ദാനിയേൽ കൊന്നനില്ക്കുന്നതിൽ, സാം ജോർജ് , റോയി പൂവക്കാല, ജോസ് കെ എബ്രഹാം എന്നിവർ ദൈവ വചനം പ്രസംഗിക്കും. 9 ന് (ഞായർ) രാവിലെ സംയുക്ത ആരധനയോടും, കർത്തൃമേശ ശുശ്രൂഷയോടും കൂടെ കൺവൻഷൻ സമാപിക്കും.
പാസ്റ്റർ ബിൻസൻ ജോസഫ് പബ്ലിസിറ്റി കൺവീനറായും, പാസ്റ്റർ മോനി പി വർഗ്ഗീസ് ജനറൽ കൺവീനറായി വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു.
