Ultimate magazine theme for WordPress.

റ്റി.പി.എം ബെംഗളൂരു സെന്റർ കണ്‍വൻഷൻ ആരംഭിച്ചു

ബെംഗളൂരു: കർണാടകയിലെ ദി പെന്തെക്കൊസ്ത് മിഷൻ സഭകളുടെ ഏറ്റവും വലിയ ആത്മീയസംഗമമായ ബെംഗളൂരു സെന്റർ കണ്‍വന്‍ഷന് ഗധലഹള്ളി സെന്റ് മൈക്കിൾസ് സ്കൂളിന് സമീപമുള്ള റ്റി.പി.എം കൺവൻഷൻ സെന്ററിൽ ആരംഭിച്ചു. റ്റി പി എം ഡെപ്യൂട്ടി ചീഫ് പാസ്റ്റർ എം റ്റി തോമസിന്റെ പ്രാർത്ഥനയോട് ആരംഭിച്ച പ്രരംഭ യോഗത്തിൽ 1 യോഹന്നാൻ 5: 18 ആധാരമാക്കി നാഗ്പൂർ സെന്റർ പാസ്റ്റർ റോട്ട്റിക്ക് കുമാർ പ്രസംഗിച്ചു. ദൈവമക്കൾ ആകുന്ന നാം പാപങ്ങൾ വിട്ട് അകന്ന് ദൈവവചനാടിസ്ഥാനത്തിൽ വിശുദ്ധ ജീവിതം നയിക്കണം എന്ന് പാസ്റ്റർ റോട്ട്റിക്ക് കുമാർ പ്രസ്താവിച്ചു. സുവിശേഷ പ്രവർത്തകർ വിവിധ ഭാഷകളിൽ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.

Sharjah city AG