മെഗാ ബൈബിൾ ക്വിസ്
ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ YPE ഡിപ്പാർട്ട്മെന്റ് നേതൃത്വത്തിൽ 500 പേരേ പങ്കെടുപ്പിച്ചുകൊണ്ട് ഒരു മെഗാ ബൈബിൾ ക്വിസ് തിരുവല്ല കുറ്റപ്പുഴ എ. ജി ചർച്ച് ഓഡിറ്റോറിയത്തിൽ വച്ച് 2023 മെയ് മാസം 13 ന് 9.30 am മുതൽ 12.30 pm വരെ നടത്തപ്പെടുന്നു. ദൈവസഭയുടെ അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പ് Rev. N. P കൊച്ചുമോൻ പ്രാർത്ഥിച്ച് പ്രോഗ്രാം ആരംഭിക്കുന്നു.ഒബ്ജക്റ്റീവ് ടൈപ്പിലുള്ള 100 ചോദ്യങ്ങൾ അടങ്ങിയ എഴുത്തു പരീക്ഷയായിട്ടാണ് നടക്കുന്നത്.10 am മുതൽ 11.30 am വരെ ഒന്നരമണിക്കൂറാണ് പരീക്ഷയ്ക്കായി ക്രമീകരിച്ചിട്ടുള്ളത്. സഭാ വ്യത്യാസമോ, പ്രായപരിധിയോ ഉണ്ടായിരിക്കുന്നതല്ല. ചോദ്യത്തോടൊപ്പം ചുവടെ ചേർക്കുന്ന ഓപ്ഷൻസിൽ കൃത്യ ഉത്തരം ഉറപ്പാക്കി ബോൾപെൻ കൊണ്ട് അടയാളപ്പെടുത്തേണ്ടതാണ്. മൈനസ് മാർക്ക് ഉണ്ടായിരിക്കും. 250 / രൂപ രജിസ്ട്രേഷൻ ഇനത്തിൽ മെയ് 10(പത്താം) തീയതി 5 pm മുൻപ് ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടതാണ്. ദൈവദാസൻ മാർക്ക് മത്സരത്തിൽ പങ്കെടുക്കാൻ അനുവാദം ഉണ്ടായിരിക്കുന്നതല്ല. മത്സര വിജയികൾക്കുള്ള ക്യാഷ് പ്രൈസ് നോട്ടീസിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എല്ലാവരുടെയും സഹകരണവും, പ്രാർത്ഥനയും ഉണ്ടാകണം .
എന്ന്, വൈ. പി. ഇ. ഡിപ്പാർട്ടുമെൻ്റ്
