Ultimate magazine theme for WordPress.

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ 1000 കടന്നു; കേരളത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരും

തിരുവനന്തപുരം : രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ 1000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 918 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.08 ശതമാനമാണ്. മൂന്ന് മരണങ്ങളും 24 മണിക്കുറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് മരണങ്ങളുടെ എണ്ണം 5,30,802 ആയി. രാജ്യത്തെ കൊവിഡ് മരണനിരക്ക് 1.19 ശതമാനമാണ്. കൊവിഡ് ഉയരുന്ന പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരും.

നിലവില്‍ ചികിത്സയില്‍ ഉള്ളത് 6,350 പേരാണ്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 4.46 കോടിയാണ് (4,46,95,420). ഇതില്‍ എണ്ണം 4,41,58,703 പേര്‍ രോഗമുക്തി നേടി.

Sharjah city AG