കേരളത്തിൽ ഇന്നലെ എട്ടു ജില്ലകളിൽ വേനൽ മഴ ലഭിച്ചു; ഇന്നും മഴ സാധ്യത
തിരുവനന്തപുരം : കേരളത്തിൽ ഇന്നലെ പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ വേനൽ മഴ ലഭിച്ചു. ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ വ്യാപക മഴ ലഭിച്ചു. വേനൽ മഴയെ തുടർന്നു സംസ്ഥാനത്തെ താപനിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. കോട്ടയം ജില്ലയിൽ ചൂട് ഗണ്യമായി കുറഞ്ഞു. കൂടിയ താപനിലയിൽ രണ്ട് ഡിഗ്രി സെൽഷ്യസിലധികം കുറവുണ്ടായി. ഇന്ന് കാസർകോട്, കണ്ണൂർ ജില്ലകൾ ഒഴികെ മറ്റെല്ലായിടത്തും വേനൽമഴ സാധ്യത കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
