Ultimate magazine theme for WordPress.

പാസ്റ്റർ ഫെയ്ത്ത് ബ്ലസൻ ശുശ്രൂഷിക്കുന്ന സഭയിൽ മോഷണം

പാസ്റ്റർ ഫെയ്ത്ത് ബ്ലസൻ ശുശ്രൂഷിക്കുന്ന സഭയിൽ മോഷണം

നെടുങ്ങാടപ്പള്ളി: സുപ്രസിദ്ധ ക്രൈസ്തവ പ്രഭാഷകനായ പാസ്റ്റർ ഫെയ്ത്ത് ബ്ലസൻ പള്ളിപ്പാട് ശുശ്രൂഷിക്കുന്ന
നെടുങ്ങാടപ്പള്ളി ബർശേബ ഇന്ത്യാ പെന്തക്കോസ്തുസഭയുടെ ഹാളിലും പാഴ്സണേജിലും മോഷണം നടന്നതായി വിവരം. സഭാഹാളിൻ്റെ ഒരു വശത്തെ വാതിൽ വെട്ടിപ്പൊളിച്ചാണ് മോഷ്ടാക്കൾ അകത്തു കയറിയിരിക്കുന്നത്.

\"\"\"\"\"\"\"\"

മോഷണത്തിൽ പണവും വിലപിടിപ്പുള്ള നിരവധി വസ്തുക്കളും നഷ്ടപ്പെട്ടു.
ഭാര്യയുടെ ചികിത്സയോട് അനുബന്ധിച്ച് മറ്റൊരിടത്തായിരുന്ന പാസ്റ്റർ ഞായറാഴ്ച സഭയിൽ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. അലമാരിയിൽ നിന്നു മൂവായിരത്തോളം രൂപയും മറ്റ് സാമഗ്രികളും നഷ്ടപ്പെട്ടതായി പാസ്റ്റർ പറഞ്ഞു. സംഭവത്തെ തുടർന്ന് കീഴ്വായ്പ്പൂർ പോലീസ് ഹാളിലെത്തി അന്വേഷണം നടത്തി.
റിബിൻ തിരുവല്ല വിഷയത്തിൽ ഇടപെട്ടു.
തിരുവല്ല ഡിവൈഎസ്പി രാജപ്പൻ റാവുത്തർ വിശദമായ അന്വേഷണത്തിന് നിർദ്ദേശം നൽകി.

Sharjah city AG