ഐപിസി കാസർഗോഡ് സെന്റർ കൺവൻഷൻ
കാസർഗോഡ് : ഐപിസി കാസർഗോഡ് സെന്റർ കൺവൻഷൻ ഏപ്രിൽ 7 മുതൽ 8 വരെ ചെർക്കള ടൗണിൽ നടക്കും. ഏപ്രിൽ 8 ശനിയാഴ്ച നടക്കുന്ന മാസയോഗം രാവിലെ 10 മുതൽ 1 വരെ എതിർത്തോട് ചർച്ചിൽ നടക്കും. ഏപ്രിൽ 9 ന് ഞായറാഴ്ച രാവിലെ 9 മുതൽ 1.30 വരെ നടക്കുന്ന സംയുക്ത ആരാധന ചെർക്കള ചർച്ചിൽ നടക്കും. പാസ്റ്റർ സന്തോഷ് മാത്യു (കാസർഗോഡ് സെന്റർ മിനിസ്റ്റർ) കൺവൻഷൻ ഉത്ഘാടനം നിർവഹിക്കും. പോൾസൻ കണ്ണൂരിൻ്റെ നേതൃത്വത്തിൽ ഹിംസ് വോയിസ് സംഗീത ശുശ്രൂഷ നിർവഹിക്കും. പാസ്റ്റർമാരായ വി.പി ഫിലിപ്പ്, കെ.ഒ.തോമസ്, രാജു ആനിക്കാട് എന്നിവർ പ്രസംഗിക്കും.
ഏപ്രിൽ 8 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 4 മണി മുതൽ ചെർക്കള ടൗണിൽ ലഹരി മോചന സുവിശേഷ റാലിയും ഉണ്ടായിരിക്കും പാസ്റ്റർ സന്തോഷ് മാത്യു, പാസ്റ്റർ സജി എബ്രഹാം, ഇവാ. പി.ഡി തങ്കച്ചൻ, പാസ്റ്റർ ശ്വാംരാജ് കെ, അനിൽകുമാർ.എൻ, ഇവാ. കെ.സി ജോർജ്ജ്, പാസ്റ്റർ സിജോ മീനങ്ങാടി എന്നിവർ നേതൃത്വം നൽകും.
