പാൻ കാർഡ് ആധാറുമായി മാർച്ച് 31 ന് മുന്പ് ലിങ്ക് ചെയ്യണം
ന്യൂഡൽഹി : ആധാർ കാർഡും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കേണ്ട സമയ പരിധി മാർച്ച് 31 ന് അവസാനിക്കും. ഈ മാസം 31നകം ആധാറുമായി ബന്ധിപ്പിക്കാത്ത പാൻ കാർഡുകൾ അസാധുവാകുമെന്നാണ് ഇൻകം ടാക്സ് അധികൃതരുടെ മുന്നറിയിപ്പ്. 2022 മാർച്ചിൽ കാലാവധി അവസാനിച്ചിരുന്നെങ്കിലും ഈ മാസം 31വരെ പിഴയോടുകൂടി അവസരം നൽകിയിരുന്നു.1000 രൂപയാണ് പിഴ ഈടാക്കിയിരുന്നത്. ഈ കാലാവധിയും അവസാനിക്കുകയാണ്. എന്നാൽ എല്ലാ പ്രവാസികളേയും ബാധിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. നാലു വിഭാഗങ്ങളെ പരിധിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. 1961ലെ ഇൻകം ടാക്സ് ആക്ട് പ്രകാരമുള്ള എൻആർഐ പൌരൻമാർ,ഇന്ത്യൻ പൗരൻമാരല്ലാത്തവർ, 80 വയസ്സിന് മുകളിലുള്ളവർ, അസം, മേഘാലയ, ജമ്മു-കശ്മീർ എന്നിവിടങ്ങളിലുള്ളവർ എന്നിങ്ങനെ നാല് വിഭാഗങ്ങളെയാണ് ഒഴിവാക്കിയത്.
