അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും ജീവിതം കേന്ദ്രമാക്കിയ \’ഹിസ് ഒണ്‍ലി സൺ\’ മാർച്ച് 31ന് തിയേറ്ററുകളിലേക്ക്
ഉല്പത്തി പുസ്തകത്തിലെ പന്ത്രണ്ടാം അധ്യായം മുതൽ ഇരുപത്തിരണ്ടാം അധ്യായം വരെയുള്ള ഭാഗങ്ങളെ ആസ്പദമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്
ന്യൂയോര്‍ക്ക്: അബ്രാഹത്തിന്റെയും, ഇസഹാക്കിന്റെയും ജീവിതത്തെ ആസ്പദമാക്കിയുളള ചിത്രം \’ഹിസ് ഒണ്‍ലി സൺ\’ ഈസ്റ്ററിനോട് അനുബന്ധിച്ച് മാർച്ച് 31നു തിയേറ്ററുകളിലേക്ക്.ഉല്പത്തി പുസ്തകത്തിലെ പന്ത്രണ്ടാം അധ്യായം മുതൽ ഇരുപത്തിരണ്ടാം അധ്യായം വരെയുള്ള ഭാഗങ്ങളെ ആസ്പദമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ലെബനീസ് നടനായ നിക്കോളാസ് മൗവ്വാദാണ് ചിത്രത്തിൽ അബ്രഹാമായി വേഷമിടുന്നത്. ഇത് ആദ്യമായിട്ടാണ് പൂർണമായി ക്രൗഡ് ഫണ്ടിങ്ങിലൂടെ നിർമ്മിച്ച ഒരു ചിത്രം അമേരിക്കയിൽ ഉടനീളം റിലീസ് ചെയ്യുന്നത്. അറുപതിനായിരത്തോളം നിക്ഷേപകരിൽ നിന്ന് 12,35,000 ഡോളറാണ് ചിത്രത്തിനുവേണ്ടി സ്വരൂപിച്ചത്. പ്രമുഖ വീഡിയോസ് സ്ട്രീമിംഗ് പ്ലാറ്റ്ഫോം ആയ എയ്ഞ്ചൽ സ്റ്റുഡിയോസാണ് ചിത്രത്തിന്റെ നിർമ്മാണം അടക്കമുള്ളതിന്റെ പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത് . ദ ചോസൺ പരമ്പരയുടെ പിന്നിൽ പ്രവർത്തിക്കുന്നതും എയ്ഞ്ചൽ സ്റ്റുഡിയോസാണ്. മുൻ യുഎസ് മറൈൻ ആയിരുന്ന ഡേവിഡ് ഹെല്ലിംഗാണ് ചിത്രത്തിന്റെ സംവിധായകൻ. ഇറാഖിൽ സേവനം ചെയ്യുന്ന കാലത്താണ് അദ്ദേഹത്തിന് ഇങ്ങനെ ഒരു ആശയം മനസ്സിൽ ഉദിച്ചത്. ദ ചോസൺ പരമ്പര \’ദ പാഷൻ ഓഫ് ദ ക്രൈസ്റ്റ്\’ ചിത്രവുമായി കണ്ടുമുട്ടുന്ന നിലവാരമാണ് \’ഹിസ് ഒണ്‍ലി സണ്ണി\’ന് ഉള്ളതെന്ന് ഹെല്ലിംഗ് പറഞ്ഞു.
