ഭാരതപ്പുഴ കൺവൻഷൻ ഇന്ന് മുതൽ
പാലക്കാട് : പ്രസിദ്ധമായ ഭാരതപ്പുഴ കൺവൻഷൻ മാർച്ച് 3 ഇന്ന് മുതൽ 5 വരെ എല്ലാ ദിവസവും വൈകിട്ട് 6 മുതൽ ഒറ്റപ്പാലം ഭാരതപ്പുഴ മണൽപ്പുറത്ത് നടക്കും. തൃശൂർ, പാലക്കാട് ജില്ലകളിലെ അറുപതോളം സഭകളുടെ ആഭിമുഖ്യത്തിൽ നടക്കുന്ന കൺവൻഷനു പാസ്റ്റർമാരായ സജു ചാത്തന്നൂർ, പ്രിൻസ് തോമസ്, സുബാഷ് കുമരകം എന്നിവർ പ്രസംഗിക്കും. സ്റ്റീഫൻ ദേവസി, സ്റ്റീവൻ സാമുവേൽ ദേവസി, ജയ്സൺ എന്നിവരുടെ നേതൃത്വത്തിലുള്ള ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്കും. രക്ഷാധികാരി കെ.വി. ഉമ്മച്ചൻ, പ്രസിഡന്റ് പാസ്റ്റർ ഇ.പി. വർഗീസ്, സെക്രട്ടറി പി.കെ. ദേവസി (ബേബി), സജി മത്തായി കാതേട്ട്, എൽ. ജോസ് (പ്രോഗ്രാം കോർഡിനേറ്റേഴ്സ് ) തുടങ്ങിയവരുടെ നേതൃത്വത്തിലുളള വിപുലമായ കമ്മിറ്റി നേതൃത്വം നല്കും.
