വേൾഡ് ബുക്ക് ഫെയറിലെ ക്രിസ്ത്യൻ സ്റ്റാൾ \’ജയ് ശ്രീറാം\’ വിളിച്ചു ദേശീയവാദികൾ ആക്രമിച്ചു
ന്യൂഡൽഹി : പ്രഗൃതി മൈതാനിയിൽ നടക്കുന്ന വേൾഡ് ബുക്ക് ഫെയറിൽ പ്രവർത്തിച്ചിരുന്ന ഗിഡയോൻ ഇന്റർനാഷണലിന്റെ സ്റ്റാളിനു നേരെ ആക്രമണം. മേളയിലെ ആത്മീയ ഗ്രന്ഥങ്ങളും പുസ്തകങ്ങളും പ്രദർശിപ്പിക്കുന്ന മറ്റ് സ്റ്റോളുകളെ പോലെ ഗിഡയോന്റെ സ്റ്റാളിലും സന്ദർശകർക്ക് ബൈബിളിന്റെ സൗജന്യ പകർപ്പുകൾ എടുക്കാമെന്ന് സൂചിപ്പിക്കുന്ന പോസ്റ്ററുകൾ ഉണ്ടായിരുന്നു. എന്നാൽ ആക്രോശത്തോടെ എത്തിയ സംഘം പോസ്റ്ററുകൾ കീറുകയും പുതിയ നിയമം സങ്കീർത്തനങ്ങളും സദൃശവാക്യങ്ങളും അടങ്ങിയ ബൈബിളുകളും പിടിച്ചെടുക്കുകയും ആയിരുന്നു. ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെ മുപ്പത് പേരോളം അടങ്ങുന്ന സംഘമാണ് ജയ് ശ്രീറാം എന്ന മുദ്രാവാക്യം മുഴക്കി സ്റ്റാൾ ആക്രമിച്ചത്. ഗിഡിയൻ ഇന്റർനാഷണൽ എന്ന ക്രിസ്ത്യൻ നോൺ പ്രോഫിറ്റ് ഓർഗനൈസേഷനാണ് സ്റ്റാൾ നടത്തിവന്നിരുന്നത്. പുസ്‌തകങ്ങൾ എടുക്കാൻ ആളുകളെ നിർബന്ധിച്ച് മതം മാറ്റുകയാണെന്ന് അക്രമികൾ കുറ്റപ്പെടുത്തി , വഴിയാത്രക്കാർക്ക് സൗജന്യ പുസ്തകങ്ങൾ മാത്രമാണ് തങ്ങൾ വിതരണം ചെയ്യുന്നതെന്ന് എന്നാൽ അവർ അത് ശ്രദ്ധിച്ചില്ല. മറ്റ് മതസംഘടനകൾ നടത്തുന്ന നിരവധി സ്റ്റാളുകളും മേളയിൽ ഉണ്ടായിരുന്നു. ഡൽഹി ബുക്ക് ഫെയറിൽ ഹിന്ദു, മുസ്ലീം, സിഖ് ഗ്രൂപ്പുകൾ നടത്തുന്ന മറ്റ് സ്റ്റാളുകളും ഉണ്ട്, അവയിൽ ചിലത് വഴിയാത്രക്കാർക്ക് മതപരമായ പുസ്തകങ്ങളുടെ സൗജന്യ പകർപ്പുകൾ വിതരണം ചെയ്യുന്നുമുണ്ട് പ്രകടനക്കാർ ഹനുമാൻ ചാലിസ പാരായണം ചെയ്യാൻ തുടങ്ങി, \”ബൈബിളിന്റെ കോപ്പികൾ സൗജന്യമായി വിതരണം ചെയ്യുന്നത് നിർത്തുക\” എന്നും \”ആളുകളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നത് നിർത്തുക\” എന്നും സ്റ്റാളിലുണ്ടായിരുന്ന സന്നദ്ധപ്രവർത്തകരോട് പറഞ്ഞു.
