സോദരി സമാജ സെമിനാർ നടന്നു
മണ്ണാർക്കാട്: മണ്ണാർക്കാട് പാസ്റ്റേഴ്സ് പ്രെയർ ഫെല്ലോഷിപ്പ് സോദരി സമാജത്തിൻറ ആഭിമുഖ്യത്തിൽ ഏകദിന സെമിനാർ നടന്നു. ഇന്നലെ രാവിലെ 10 മണി മുതൽ ചിറയ്ക്കൽപ്പടി അസംബ്ലിസ് ഓഫ് ഗോഡ് സഭയിൽ വച്ച് നടന്ന യോഗത്തിൽ പാസ്റ്റർ സെൽവ്വരാജ് അദ്ധ്യക്ഷത വഹിച്ചു . പ്രസിഡന്റ് പാസ്റ്റർ കെ.എം ശാമുവൽ പ്രാർത്ഥിച്ചു മീറ്റിംഗ് ആരംഭിച്ചു സിസ്റ്റർ ഹെബ്സിബ വർഷിപ്പിന് നേതൃത്വം കൊടുത്തു സോദരി സമാജം പ്രസിഡന്റ് സിസ്റ്റർ മോൻസി മത്തായി സ്വാഗതം ആശംസിച്ചു അട്ടപ്പാടി സെന്റർ മിനിസ്റ്റർ പാസ്റ്റർ എം ജെ മത്തായി സെമിനാർ ഉദ്ഘാടനം ചെയ്തു സോദരി സമാജം സെക്രട്ടറി സിസ്റ്റർ ഷീബാ ശാമുവേൽ റിപ്പോർട്ട് അവതരിപ്പിച്ചു സിസ്റ്റർ ജെമുനാ സണ്ണി ദൈവ വചനം പ്രസംഗിച്ചു പാസ്റ്റർ ജോർജ്ജ് മാത്യു പ്രാർത്ഥിച്ചു ആശീർവാദം പറഞ്ഞു.
