ഐപിസി നിലമ്പൂർ സൗത്ത് സെന്റർ കൺവെൻഷൻ ഇന്ന് മുതൽ
നിലമ്പൂർ: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭാ നിലമ്പൂർ സൗത്ത് സെന്റർ കൺവെൻഷൻ ഇന്ന് ഫെബ്രുവരി 22 ന് വൈകിട്ട് 6 മുതൽ പാലുണ്ട ന്യൂ ഹോപ്പ് ബൈബിൾ കോളേജ് ഗ്രൗണ്ടിൽ തുടക്കമാകും. സെന്റർ ശുശ്രൂഷകൻ പാസ്റ്റർ ജോൺ ജോർജ് ഉദ്ഘാടനം ചെയ്യും. ഐ.പി.സി സെൻറർ കൊയർ ഗാന ശുശ്രൂഷ നിർവഹിക്കും. പാസ്റ്റർമാരായ ഡോ. ഷിബു കെ. മാത്യു, സണ്ണി കുര്യൻ, തോമസ് ഫിലിപ്പ്, അനീഷ് തോമസ്, ബേബി കടമ്പനാട് എന്നിവർ പ്രസംഗിക്കും. 26ന് പൊതുസഭായോഗത്തോടും കർത്തൃ മേശയോടും കൂടെ സമാപിക്കും. ശുശ്രൂഷക സമ്മേളനം, ഉപവാസ പ്രാർത്ഥന, വനിതാ സമ്മേളനം, പി.വൈ.പി.എ – സണ്ടേസ്കൂൾ സംയുക്ത സമ്മേളനം എന്നിവയും നടക്കും.
