പി സി ഐ അയ്മനം യൂണിറ്റ് വാർഷിക സമ്മേളനം നടത്തി
കോട്ടയം: പെന്തകോസ്തൽ കൌൺസിൽ ഓഫ് ഇന്ത്യ അയ്മനം യൂണിറ്റ് വാർഷിക യോഗം കല്ലുമട മിസ്പ സഭ ഹാളിൽ വച്ചു ഫെബ്രുവരി 12 തിയതി ഉച്ചക്ക് 3 മണി മുതൽ നടന്നു. അയ്മനം യൂണിറ്റ് പ്രസിഡന്റ് പാസ്റ്റർ രാജീവ് ജോൺ പൂഴനാട് അധ്യക്ഷൻ ആയ സമ്മേളനം കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി പാസ്റ്റർ ടി വി തോമസ് ഉത്ഘാടനം ചെയ്തു. അയ്മനം പഞ്ചായത്തിൽ 10 വർഷത്തിൽ അധികം സുവിശേഷ പ്രവർത്തനം നടത്തിയ ദൈവ ദാസന്മാർ ആയ പാസ്റ്റർ കെ യൂ ജോൺ, പാസ്റ്റർ സജി ജോർജ്, പാസ്റ്റർ പി ജി വർഗീസ് എന്നിവരെ ഷാൾ അണിയിച്ചും മൊമെന്റോ നൽകിയും ആദരിച്ചു. അവരുടെ ശുശ്രുഷകളും സേവനങ്ങളും ഡോക്യൂമെന്ററിയായി സിയാ ജോസഫ്,പ്രിൻസി റോഷനും അവതരിപ്പിച്ചു.ഐ പി സി കുറവിലങ്ങാട് സെന്റർ മിനിസ്റ്റർ പാസ്റ്റർ സുനിൽ വേട്ടമല്ല മുഖ്യ സന്ദേശം നൽകി. അയ്മനം പഞ്ചായത്തിലെ പെന്തകോസ്ത് സഭകളിൽ കഴിഞ്ഞ രണ്ടു വർഷങ്ങളിൽ SSLC,+2, പരീക്ഷകളിൽ വിജയിച്ച എല്ലാ കുട്ടികളെയും മൊമെന്റോ നൽകി അനുമോദിച്ചു. കോട്ടയം ജില്ലാ ട്രെഷരാർ പാസ്റ്റർ ജിതിൻ വെള്ളക്കോട് അനുമോദന സന്ദേശം നൽകി. മൂന്നര പതിറ്റാണ്ട് രാജ്യ സേവനം ചെയ്ത വിമുക്ത ഭടനും അയ്മനം യൂണിറ്റ് ഇവഞ്ചാലിസം കൺവീനരും ആയ ബ്രദർ ഷാജി ജോസഫിനെ കീർത്തി പത്രം നൽകി ആദരിച്ചു. പാസ്റ്റർമാരായ അനീഷ് തോമസ്,ബൈജു ജോസഫ്, ബിബിൻ, സിസ്റ്റർ നിസ്സി ഐപ്പ്,ബ്രദർ പുന്നൻ എബ്രഹാം എന്നിവർ ആശംസ സന്ദേശം നൽകി .യൂണിറ്റ് രക്ഷധികാരികളായ പാസ്റ്റർ ജോസ്മോൻ, ബ്രദർ അലക്സാണ്ടർ ഏലിയാസ് എന്നിവർ മുഖ്യ സംഘടകർ ആയി പ്രവർത്തിച്ചു.
രാജീവ് ജോൺ പൂഴനാട്
