Ultimate magazine theme for WordPress.

ഐപി സി കട്ടപ്പന സെന്റർ വാർഷിക കൺവെൻഷൻ

കട്ടപ്പന : ഐപി സി കട്ടപ്പന സെന്ററിന്റെ മുപ്പത്തിയഞ്ചാമത് വാർഷിക കൺവെൻഷൻ സൂവിശേഷ മഹായോഗവും , സംഗീത വിരുന്നും മായി ഫെബ്രുവരി 15 മുതൽ 19 വരെ കട്ടപ്പന ഠൗൺഹാളിൽ ദിവസവും വൈകിട്ട് 6-30 മുതൽ 9 മണി വരെ നടക്കും. സെന്റർ മിനിസ്റ്റർ പാസ്റ്റർ എം റ്റി.തോമസ് കൺവെൻഷൻ ഉത്ഘാടനം നിർവഹിക്കും. പാസ്റ്ററന്മാരായ വത്സൻ എബ്രഹാം, ദാനിയേൽ കൊന്ന നിൽക്കുന്നതിൽ, ബാബു ചെറിയാൻ, പ്രിൻസ് തോമസ്, ലാസർ വി മാത്യു, പി.സി. ചെറിയാൻ എന്നിവർ വചന സന്ദേശങ്ങൾ നൽകും . പന്തളം ശാലേം വോയ്സ് സംഗീത വിരുന്നിന് നേതൃത്വം നൽകും. പവ്വർ കോൺഫ്രൻസ് , ഉണർവ്വ് യോഗങ്ങൾ, പുത്രികാ സംഘടനകളുടെ വാർഷികം, സ്നാനം, കർത്തൃമേശ,സംയുക്താരാധന എന്നിവകൾ കൺവെൻഷനോടനുബന്ധിച്ച് നടക്കും. പാസ്റ്റർ എം റ്റി തോമസ് ജനറൽ കൺവിനറും , പാസ്റ്റർ റ്റോം തോമസ് പബ്ളിസിറ്റി കൺവിനറും , പാസ്റ്റർ തോമസ് വർഗിസ്, സെക്രട്ടറിയുമാണ്.

Sharjah city AG