സഭാ ശുശ്രൂഷകൻ പാസ്റ്റർ റെജി പാപ്പച്ചനെ അക്രമികൾ പരിക്കേൽപ്പിച്ച ദാരുണ സംഭവത്തെ ക്രിസ്ത്യൻ അസ്സോസിയേഷൻ ഓഫ് കേരള അപലപിക്കുന്നു
അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷനിലെ വള്ളിക്കാവ് സഭാ ശുശ്രൂഷകൻ പാസ്റ്റർ റെജി പാപ്പച്ചനെ വിശുദ്ധ ദൈവാലയത്തിൽ പ്രാർത്ഥന കഴിച്ചു കഴിഞ്ഞപ്പോൾ മുഖം മൂടി ധരിച്ചെത്തിയ അക്രമികൾ പരിക്കേൽപ്പിച്ച ദാരുണ സംഭവത്തെ \”ക്രിസ്ത്യൻ അസ്സോസിയേഷൻ ഓഫ് കേരള\” അപലപിക്കുന്നു.
വിശ്വാസ,ആചാര സ്വാതന്ത്ര്യത്തിന്റെ മൗലിക അവകാശങ്ങളുടെ കടയ്ക്കൽ കത്തി വയ്ക്കുന്ന അക്രമ പ്രത്യശാസ്ത്രങ്ങളെ കൃത്യമായ നിയമ നിർമ്മാണ സംവിധാനത്തിലൂടെ കേന്ദ്ര/ സംസ്ഥാന ഗവൺമെന്റുകൾ നിലയ്ക്ക് നിർത്തേണ്ട ആവശ്യകതയെ ഉയർത്തി കാട്ടുകയും, ഉത്തരവാദികളാവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്യുന്നു.
