ഐ.പി.സി ഒലവക്കോട് സെന്റർ കൺവൻഷൻ ഏപ്രിൽ 15 മുതൽ
പാലക്കാട് : ഐ.പി.സി ഒലവക്കോട് സെന്റർ കൺവൻഷൻ ഏപ്രിൽ 15 മുതൽ 17 വരെ അകത്തേതറ ശാലേം ബൈബിൾ സെമിനാരിഗ്രൗണ്ടിൽ നടക്കും.പാസ്റ്റർ മാരായ രാജു മേത്ര,അനീഷ് തോമസ്, ഐ പി സി കേരള സ്റ്റേറ്റ് വൈസ് പ്രസിഡൻറ് പാസ്റ്റർ സി സി എബ്രഹാം തുടങ്ങിയവർ വചന ശുശ്രുഷ നിർവഹിക്കും.കൺവൻഷനോടനുബന്ധിച്ച്പുത്രികാ സംഘടനകളായ സൺഡേസ്കൂൾ പി വൈ പി എ സോദരി സമാജം തുടങ്ങിയവയുടെ വാർഷിക യോഗങ്ങളും മാസ യോഗം സ്നാനം തുടങ്ങിയവയും നടക്കും. ശാലേം മെലഡീസ് ഒലവക്കോട് ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം വഹിക്കും.സെൻറർ മിനിസ്റ്റർ പാസ്റ്റർ എംകെ ജോയിയോടൊപ്പം സെൻറർ എക്സിക്യൂട്ടീവ് കൺവെൻഷന് നേതൃത്വംനൽകും.
