ഏഷ്യയിൽ ക്രൈസ്തവ പീഡനം രൂക്ഷമാകും പുതിയ റിപ്പോർട്ട്
ചൈനയുൾപ്പെടെ ഏഴ് ഏഷ്യൻ രാജ്യങ്ങളിലെ ക്രൈസ്തവർ വൻ തോതിൽ പീഡനം അനുഭവിക്കേണ്ടി വരുമെന്ന് പുതിയ റിപ്പോർട്ട് . യുകെ ആസ്ഥാനമായുള്ള ക്രിസ്ത്യൻ റൈറ്റ്സ് ഗ്രൂപ്പായ റിലീസ് ഇന്റർനാഷണലിന്റെ ആണ് ഏറ്റവും പുതിയ റിപ്പോർട്ട് . 2022 ഡിസംബർ 28-ന് പുറത്തിറങ്ങിയ \”പീഡന പ്രവണതകൾ 2023\” എന്ന തലക്കെട്ടിലുള്ള റിപ്പോർട്ട്, ചൈന, ഉത്തര കൊറിയ, ഇന്ത്യ, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, മലേഷ്യ, ഇറാൻ എന്നീ രാജ്യങ്ങളിൽ ആണ് ക്രൈസ്തവ പീഡനം നേരിടുന്ന രാജ്യങ്ങളുടെ പട്ടികയിൽ എടുത്തുകാണിക്കുന്നത് ജനുവരി നാലിനാണ് റിപ്പോർട്ട് പുറത്തു വന്നത്. ഔദ്യോഗിക സന്ദേശങ്ങളിലൂടെ രാജ്യത്തെ ക്രൈസ്സ്തവരെ \”ദേശസ്നേഹമില്ലാത്ത\” പൗരന്മാരായി മുദ്രകുത്തുന്നതിന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് ഏർപ്പെടുത്തിയ വിപുലമായ നിയന്ത്രണത്തെപ്പറ്റിയും റിപ്പോർട്ട് എടുത്തുകാണിക്കുന്നു. രാഷ്ട്രീയ സമ്മർദ്ദവും മതപരമായ വീക്ഷണങ്ങളും ക്രൈസ്തവർക്ക് നേരെ ഉയരുമെന്നും റിപ്പോർട്ടിൽ പറയുന്നു