വാൾട്ടർ കണ്ണിങ്ഹാം അന്തരിച്ചു
വാഷിങ്ടൺ: അമേരിക്കൻ ബഹിരാകാശ ഏജൻസി നാസയുടെ ആദ്യ മനുഷ്യ ബഹിരാകാശ ദൗത്യത്തിൽ പങ്കാളിയായ വാൾട്ടർ കണ്ണിങ്ഹാം (90) അന്തരിച്ചു. ചൊവ്വാഴ്ച പുലർച്ചെ ഹൂസ്റ്റണിൽ വെച്ചായിരുന്നു അന്ത്യം. 1968ൽ 11 ദിവസം ബഹിരാകാശത്ത് വലംവെച്ച അപ്പോളോ 7ൽ നേവി ക്യാപ്റ്റൻ വാൾട്ടർ എം. ഷിറ, എയർഫോഴ്സ് മേജർ ഡോൺ എഫ്. എയ്സലെ എന്നിവർക്കൊപ്പമാണ് കണ്ണിങ്ഹാം യാത്ര ചെയ്തത്. അപ്പോളോ 7ലെ ജീവിച്ചിരിക്കുന്ന ഏക വ്യക്തിയായിരുന്നു കണ്ണിങ്ഹാം.
